പേജുകള്‍‌

2010, ജൂൺ 13, ഞായറാഴ്‌ച

തെക്കേപ്പുറത്തിന്‌ വെളിച്ചമായി സാന്റ്‌ ഷൈന്‍സ്‌


സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന കോഴിക്കോട്‌ തെക്കേപ്പുറം ഉള്‍പ്പെടെയുള്ള തീരദേശത്തെ ജനങ്ങളെ പൊതുസമൂഹത്തിലേക്ക്‌ കൊണ്ടുവരുന്നതിനും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും അവരില്‍ വിദ്യാഭ്യാസ മുന്നേറ്റം സൃഷ്ടിക്കുന്നതിനും വേണ്ടി 2003 മുതല്‍ യുവസാഹിതീ സമാജം നടപ്പിലാക്കിവരുന്ന ദീര്‍ഘകാല പദ്ധതിയാണ്‌ സാന്റ്‌ ഷൈന്‍സ്‌. പള്ളിക്കണ്ടി മുതല്‍ വെള്ളയില്‍ ബംഗ്ലാദേശ്‌ കോളനി വരെയുള്ള പ്രദേശങ്ങളില്‍ നടത്തിയ വിപുലമായ സര്‍വേയിലൂടെ തയ്യാറാക്കിയ ഈ പദ്ധതിയുടെ ഒന്നാംഘട്ടം പള്ളിക്കണ്ടി കോതി മുതല്‍ ചാപ്പയില്‍ വരെയുള്ള തീരദേശത്ത്‌ ഇപ്പോള്‍ നടപ്പിലാക്കി വരികയാണ്‌്‌. തീരപ്രദേശത്തെ മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ്‌ടു ആയി ഉയര്‍ത്തുക, ഉന്നത വിദ്യാഭ്യാസം നേടിയെടുക്കുന്നതിന്‌ ചെറുപ്പത്തിലെ മാര്‍ഗനിര്‍ദേശം നല്‍കുക, അതിന്‌ ആവശ്യമായ വിദ്യാഭ്യാസ സൗകര്യം ഏര്‍പ്പെടുത്തുക, സ്‌ത്രീകള്‍ക്കും കൗമാരപ്രായക്കാര്‍ക്കും ബോധവല്‍ക്കരണ പരിപാടികള്‍, കൗണ്‍സലിംഗ്‌ സെന്റര്‍, തൊഴില്‍ പരിശീലന കേന്ദ്രം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി വിവിധ പദ്ധതികള്‍ സാന്റ്‌ ഷൈന്‍സ്‌ പ്രോജക്ടിലൂടെ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിവരുന്നുണ്ട്‌.

2003 മുതല്‍ അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ ക്ലാസുകളില്‍ പഠിക്കുന്ന ഈ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക്‌ വേണ്ടി പദ്ധതിയുടെ കീഴില്‍ എം.എം. ജൂബിലി സ്‌കൂളില്‍ പോസിറ്റീവ്‌ സെന്റര്‍ സംഘടിപ്പിച്ചു വരുന്നു. എല്ലാദിവസവും വൈകുന്നേരം 4 മണി മുതല്‍ 6 മണിവരെ പഠനത്തിന്‌ ആവശ്യമായ സൗകര്യം ഈ സെന്ററില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിന്‌ വേണ്ടി ഒന്‍പത്‌ പരിശീലകര്‍ സെന്ററില്‍ സേവനം അനുഷ്‌ഠിച്ചു വരുന്നു. സെന്റര്‍ ഇപ്പോള്‍ 200 കുട്ടികള്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്‌. ഈ സെന്ററില്‍ പഠിച്ച 29 വിദ്യാര്‍ഥികള്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കുകയുണ്ടായി. മുന്‍കാലങ്ങളില്‍ വിജയ ശതമാനത്തില്‍ വളരെ പിന്നിലായിരുന്ന കുറ്റിച്ചിറ ഗവ. ഹൈസ്‌കൂള്‍ 2009-ല്‍ നൂറ്‌ ശതമാനം വിജയം നേടിയെടുത്തതിനു പിന്നിലും ഈ പ്രോജക്ടിന്റെ നിര്‍ണായക പങ്കുണ്ട്‌. പ്രസ്‌തുത വര്‍ഷം പരീക്ഷക്ക്‌ ഇരുന്ന 30 പേരില്‍ 14 പേരും സാന്റ്‌ഷൈന്‍സ്‌ പ്രോജക്ടിന്റെ കീഴിലുള്ളവരായിരുന്നു. സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക്‌ കുറച്ചുകൊണ്ടുവരുന്നതിന്‌ പോസിറ്റീവ്‌ സെന്ററിന്റെ പ്രവര്‍ത്തനം ഏറെ സഹായകരമായിട്ടുണ്ട്‌. കോഴിക്കോട്‌ എന്‍.ഐ.ടിയിലും തൃശൂര്‍ മെഡിക്കല്‍ കോളേജിലും കാസര്‍കോട്‌ എന്‍ജിനീയറിംഗ്‌ കോളേജിലും പഠിക്കുന്ന മൂന്ന്‌ വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തിന്‌ ആവശ്യമായ മുഴുവന്‍ ചെലവും വഹിക്കുന്നത്‌ സാന്റ്‌ഷൈന്‍സ്‌ പ്രോജക്ടാണ്‌. ഇതോടൊപ്പം കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന്‌ പഠിക്കുന്ന ഒരു വിദ്യാര്‍ഥിനിക്ക്‌ ആദ്യവര്‍ഷത്തെ ചെലവും കൂടാതെ ഫാറൂഖ്‌ കോളേജില്‍ ബി.എസ്‌സി സോഷ്യോളജിക്ക്‌ പഠിക്കുന്ന വിദ്യാര്‍ഥിനി, ഷാഫി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അഡ്വാന്‍സഡ്‌ സ്റ്റഡിയില്‍ ബി.എസ്‌സി ബയോടെക്‌നോളജിക്ക്‌ പഠിക്കുന്ന വിദ്യാര്‍ഥി എന്നിവര്‍ക്കും സാമ്പത്തിക സഹായം നല്‍കിവരുന്നു. പോസിറ്റീവ്‌ സെന്റര്‍ വിദ്യാര്‍ഥികള്‍ക്കായി വേനലവധിക്കാലത്ത്‌ വയനാട്‌ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജില്‍ വെച്ച്‌ ത്രിദിന പഠനകേമ്പ്‌ സംഘടിപ്പിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനവും സാംസ്‌കാരിക വളര്‍ച്ചയുമായിരുന്നു കേമ്പിന്റെ ലക്ഷ്യം. ഈ അക്കാദമിക്‌ വര്‍ഷം മുതല്‍ പോസിറ്റീവ്‌ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ യുവസാഹിതി സമാജം തീരുമാനിച്ചിരിക്കുകയാണ്‌. ഇപ്പോള്‍ എം.എം. ജൂബിലി സ്‌കൂളില്‍ നടത്തുന്ന പോസിറ്റീവ്‌ സെന്ററിന്‌ പുറമെ പള്ളിക്കണ്ടി ഭാഗത്ത്‌ രണ്ടാമതൊരു സെന്റര്‍ കൂടി ആരംഭിക്കുകയാണ്‌. 400 വിദ്യാര്‍ഥികള്‍ക്ക്‌ സെന്ററില്‍ സൗകര്യം ലഭ്യമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. 2012-ഓടെ 1000 വിദ്യാര്‍ഥികളെ ഈ പദ്ധതിക്ക്‌ കീഴില്‍ കൊണ്ടുവരുവാന്‍ തീവ്രശ്രമം നടത്തിവരികയാണ്‌.
ഇതോടൊപ്പം തന്നെ രക്ഷിതാക്കള്‍ക്ക്‌ വേണ്ടി എല്ലാ മാസവും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു. കുടുംബാന്തരീക്ഷത്തിലും സാമൂഹിക ചുറ്റുപാടുകളിലും ഈ ക്ലാസുകള്‍ പ്രകടമായ മാറ്റങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. അമ്മമാരുടെ പങ്കാളിത്തം വര്‍ധിച്ചുവരുന്നത്‌ ഇത്തരം ക്ലാസുകളുടെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്നുണ്ട്‌. വര്‍ധിച്ചുവരുന്ന അധാര്‍മികതയെ നേരിടുന്നതിന്‌ ഈ വര്‍ഷം മുതല്‍ കൗമാരപ്രായക്കാര്‍ക്ക്‌ പ്രത്യേക കൗണ്‍സലിംഗ്‌ ക്ലാസുകളും പ്രീമാരിറ്റല്‍ കൗണ്‍സലിംഗുകളും നടത്തുവാന്‍ പ്രോജക്ട്‌ ലക്ഷ്യമിടുന്നു. ഒരു ഫാമിലി കൗണ്‍സലിംഗ്‌ സെന്റര്‍, തൊഴില്‍ പരിശീലനകേന്ദ്രം, ആരോഗ്യപരിപാലന കേന്ദ്രം, റെമഡിയല്‍ കോച്ചിംഗ്‌ സെന്റര്‍ എന്നിവ നടത്തുന്നതിനായി തീരദേശത്ത്‌ വിപുലമായ സൗകര്യങ്ങളുള്ള ഒരു കെട്ടിടം നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. സ്ഥലം ലഭ്യമാകുകയാണെങ്കില്‍ ബഹുനില കെട്ടിടം പണിതു നല്‍കുവാന്‍ പേര്‌ ഇപ്പോള്‍ വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്ന ഒരു മാന്യവ്യക്തി സന്നദ്ധമായിട്ടുണ്ട്‌.
1952-ലാണ്‌ കോഴിക്കോട്‌ നഗരത്തിലെ കടലോര മേഖലയില്‍ തെക്കേപ്പുറം എന്നറിയപ്പെടുന്ന പ്രദേശം കേന്ദ്രീകരിച്ച്‌ യുവസാഹിതി സമാജം രൂപീകൃതമായത്‌. തെക്കേപ്പുറം തറവാടുകളിലൊന്നായ അടക്കാനി വീട്ടില്‍ ഒരുപറ്റം ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ സംഘടനക്ക്‌ രൂപം നല്‍കുകയായിരുന്നു. തെക്കേപ്പുറത്തെ സാമൂഹ്യ-വിദ്യാഭ്യാസ രംഗത്ത്‌ യുവസാഹിതി ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാവാന്‍ അധികകാലം വേണ്ടിവന്നില്ല. ഇന്ന്‌ തെക്കേപ്പുറത്തിന്റെ തലസ്ഥാനമായ ഇടിയങ്ങര കേന്ദ്രീകരിച്ച്‌ വിപുലമായ ലൈബ്രറിയും പ്രദേശത്തിന്റെ പുരോഗതിക്കായി എണ്ണമറ്റ സ്ഥാപനങ്ങളും യുവസാഹിതിക്ക്‌ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സാന്റ്‌ ഷൈന്‍സ്‌ പ്രോജക്ടിന്റെ കീഴില്‍ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ യുവസാഹിതി ട്രസ്റ്റ്‌ ചെയര്‍മാനും മദ്രാസ്‌ ആവലോണ്‍ ടെക്‌നോളജി ചെയര്‍മാനുമായ ടി.പി. ഇമ്പിച്ചഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ഈ പ്രദേശത്തെ വിദ്യാര്‍ഥികളുടെ ഉന്നതിക്കായി എല്ലാവിധ സഹായവും ലഭ്യമാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പ്‌ സുഗമമാക്കുന്നതിന്‌ ഈ വര്‍ഷം തന്നെ പള്ളിക്കണ്ടി-മുഖദാര്‍ ഭാഗത്ത്‌ ബഹുനില കെട്ടിടം പണിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.കെ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ചെയര്‍മാന്‍ പി.കെ. അഹമ്മദ്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ 29 വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. സിയാസ്‌ സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ കെ. ഹസന്‍കോയ ആശംസകള്‍ അര്‍പ്പിച്ചു. യുവസാഹിതീ സമാജം ജനറല്‍ സെക്രട്ടറി സി.എ. സലിം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പ്രസിഡന്റ്‌ സി.വി. മുഹമ്മദ്‌ നൗഫല്‍ സ്വാഗതവും സെക്രട്ടറി കെ.എം. റാഷിദ്‌ അഹമ്മദ്‌ നന്ദിയും പറഞ്ഞു.

2010, മേയ് 30, ഞായറാഴ്‌ച

പുകവലിക്കാരുടെ നഷ്‌ടം

പുകവലിക്കാന്‍ ഒരുപാടു കാരണങ്ങളുണ്ട്‌ പ്രവാസിക്ക്‌. ഒറ്റപ്പെട്ട ജീവിതം തന്നെ മുഖ്യഹേതു. നാട്ടിലെ പ്രശ്‌നങ്ങള്‍, ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ അങ്ങനെപോകുന്നു. ഇതൊന്നും ഇല്ലാത്തവനും പുകവലിക്കുന്നില്ലേ. ഉണ്ട്‌, അവനുമുണ്ട്‌ അവന്റേതായ പ്രശ്‌നങ്ങള്‍ എന്നുമാത്രം. സൗദിയിലെ പല റൂമുകളിലുമുണ്ട്‌ സിഗരറ്റിന്റെ രൂക്ഷഗന്ധം. കൂട്ടമായി താമസിക്കുന്നിടങ്ങളില്‍ ചിലരെങ്കിലും കാണും വലിക്കുന്നവര്‍. പലരും റൂമില്‍ പോലും വലിക്കുന്നവര്‍. ചിലരെങ്കിലും ഫ്‌ളാറ്റിന്‌ പുറത്തിറങ്ങി പുക വലിച്ചു കയറ്റുന്നവര്‍. പുകവലിച്ചു കയറ്റുന്നതിനേക്കാള്‍ അപകടമത്രേ പുക ശ്വസിക്കുന്നത്‌. ഇങ്ങനെ പാസീവ്‌ സ്‌മോക്കേഴ്‌സും ഒറിജിനല്‍ സ്‌മോക്കേഴ്‌സും ദുരന്തങ്ങള്‍ പേറുന്നവരായി മാറുന്നു. പുകവലിയുടെ ദോഷഫലങ്ങള്‍ ഇവിടെ വിവരിച്ചാല്‍ നിങ്ങള്‍ ചോദിക്കും ഇതെന്താ മെഡിക്കല്‍ ലേഖനമാണോ എന്ന്‌. അതല്ല കാര്യം.


മറ്റൊരു ചോദ്യവുമുയരും ഇവനാരെടാ ഞങ്ങളെ ഉപദേശിക്കാന്‍. ഉപദേശിക്കുകയല്ല. വലിക്കാരനായിരുന്ന എനിക്ക്‌ ഒന്നറിയാം. പുകവലിക്കാരില്‍ 90 ശതമാനവും പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്‌. പക്ഷേ ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഈയുള്ളവനും അതേ മാനസികാവസ്ഥയായിരുന്നു, രണ്ടര വര്‍ഷം മുമ്പുവരെ.


രണ്ടര വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. എന്റെ സ്‌നേഹിതന്‍ ഷുക്കൂര്‍ സദാ പുകവലിക്കുന്നവനാണ്‌. ചെയിന്‍ സ്‌മോക്കര്‍ എന്നു പറയാം. ഞാനും സ്‌നേഹിതനും ആഴ്‌ചയില്‍ ഒരിക്കലെ കണ്ടുമുട്ടാറുള്ളു. സംസാരിച്ചിരിക്കുന്ന ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ഷുക്കൂര്‍ വലിച്ചു കയറ്റും അഞ്ചെട്ട്‌ സിഗററ്റ്‌. വലിക്കാര്യത്തില്‍ എനിക്ക്‌ എത്ര ശ്രമിച്ചിട്ടും അവനെ തോല്‍പിക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ മുന്നോ നാലോ സിഗററ്റ്‌ വലിച്ച്‌ തോല്‍വി സമ്മതിക്കും. അവന്‍ ദിവസവും രണ്ടിലധികം പായ്‌ക്കറ്റ്‌ വലിച്ചു തള്ളും. ഞാന്‍ കണ്ടതില്‍ അവനോട്‌ കിടപിടിക്കാന്‍ പോന്നവര്‍ എന്റെ ഓഫീസിന്റെ തൊട്ടടുത്ത ഞങ്ങളുടെ സഹോദരസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കലാകാരനായ ഒരു പാക്കിസ്ഥാനിയും ഞങ്ങളുടെ തന്നെ മൂലസ്ഥാപനത്തില്‍ ചാനല്‍ ടെക്‌നീഷ്യനായ മിസ്‌രിയുമാണെന്നാണ്‌ തോന്നുന്നത്‌.


ഒരിക്കല്‍ ഞാന്‍ വെക്കേഷന്‍ കഴിഞ്ഞ്‌ മടങ്ങി വന്ന്‌ ഷുക്കൂറിനെ കാണാന്‍ ചെന്നു. എന്തൊരത്ഭുതം! അവന്റെ കയ്യില്‍ പുകയുന്ന സിഗരറ്റില്ല. ഞാനൊരു സിഗരറ്റിന്‌ തീ കൊളുത്തി. അവന്‍ കൊളുത്തിയില്ല. പകരം ദയനീയത കലര്‍ന്ന മുഖഭാവത്തോടെ എന്നെ നോക്കി. ഇവനിതെന്തു പറ്റി.


അവന്‍ ഒരു മാസമായത്രേ പുക വലിച്ചിട്ട്‌. ഒരു രാത്രി അവനൊരു നെഞ്ചുവേദന. ആശുപത്രിയില്‍ എത്തിയ അവന്‌ ഇ.സി.ജിയില്‍ ചെറിയ കുഴപ്പം. ഡോക്‌ടര്‍ aspirin, concor 2.5mg ടാബ്‌ലറ്റുകള്‍ നിര്‍ദേശിച്ചു. ശക്തമായ ഒരു മുന്നറിയിപ്പും നല്‍കി. ഇനിയും പുകവലിച്ചാല്‍ ഹൃദയസ്‌തംഭനം ഉണ്ടായേക്കാം. അവന്റെ മുമ്പില്‍ പണയ വീട്ടില്‍ താമസിക്കുന്ന ഭാര്യയുടേയും രണ്ട്‌ പെണ്‍മക്കളുടേയും രൂപം തെളിഞ്ഞു.

ഈ സംഭവം എന്നിലും അലയൊലി സൃഷ്‌ടിച്ചു. പക്ഷേ പുകവലി നിര്‍ത്തലിന്‌ രണ്ടാഴ്‌ചത്തെ പ്രായം. പിന്നെ റമദാനാണ്‌ പുകവലി നിര്‍ത്താന്‍ പറ്റിയ സമയം എന്ന ഉപദേശം പയറ്റിനോക്കിയതും പാളി. അവസാനം പുകവലി വിഷയത്തില്‍ തല്‍ക്കാലം ഞാന്‍ തന്നെ വിജയിച്ചു. 25 മാസം പുകയ്‌ക്കാതെ കടന്നുപോയി. കൂട്ടിക്കിഴിച്ചപ്പോള്‍ കിട്ടിയ ലാഭമോര്‍ത്ത്‌ അന്ധാളിച്ചുപോയി. ലാഭം നോക്കുമ്പോഴാണ്‌ നഷ്‌ടപ്പെട്ടതിന്റെ വ്യാപ്‌തി നാമറിയുക. പുകവലിക്കാതായപ്പോള്‍ ആ കാലയളവിലെ സാമ്പത്തിക ലാഭം -3000 റിയാല്‍ (ഏകദേശം 35000 രൂപ),

തീര്‍ന്നില്ല, ഈ കണക്കൊന്നു പരിശോധിച്ചു നോക്കൂ. വലിച്ചു കളയാതെ വിട്ട സിഗററ്റ്‌ പായ്‌ക്കറ്റിന്റെ എണ്ണം- 750, അതായത്‌ 15000 സിഗററ്റ്‌. ഒരു സിഗററ്റ്‌ 11 മിനിട്ട്‌ ആയുസ്‌ നശിപ്പിക്കുന്നു എന്ന പഠന റിപ്പോര്‍ട്ട്‌ കണക്കിലെടുത്താല്‍ 25 മാസം കൊണ്ട്‌ ലാഭിച്ച ആയുസ്‌ 165000 മിനിറ്റ്‌. (2750 മണിക്കൂര്‍=114.5 ദിവസം). അതായത്‌ ഒരു വര്‍ഷം നാം നശിപ്പിക്കുന്ന നമ്മുടെ ആയുസ്സ്‌ ഏകദേശം 55 ദിവസം. കൊല്ലത്തില്‍ 2 മാസം നാം തന്നത്താന്‍ നശിപ്പിക്കുന്നെന്നര്‍ഥം. അതായത്‌ നമ്മുടെ ആയുസ്സ്‌ 80 എന്ന്‌ കണക്കാക്കുകയാണെങ്കില്‍ 160 മാസം(13 വര്‍ഷം) നാം സ്വയം ഇല്ലാതാക്കുന്നു. തല പെരുക്കുന്നു അല്ലേ, സാരമില്ല. നഷ്‌ടങ്ങള്‍ തിരിച്ചു പിടിക്കാനാവില്ല. അധികരിപ്പിക്കാതെ സൂക്ഷിക്കാമല്ലോ.

2010, മേയ് 2, ഞായറാഴ്‌ച

മഴദുരന്തവും ശേഷിപ്പുകളും



കുട്ടികളുടെ ആഗ്രഹ്രപകാരമാണ്‌ സ്‌നേഹിതന്റെ കുടുംബവുമൊത്ത്‌ കോര്‍ണിഷില്‍ പോകാന്‍ തീരുമാനിച്ചത്‌. ഞങ്ങള്‍ ഏഴംഗ സംഘം സ്‌നേഹിതന്റെ കാറില്‍ കോര്‍ണിഷിലേക്ക്‌ നീങ്ങി. നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. നാട്ടില്‍ കോഴിക്കോട്‌ ബീച്ചിനടുത്ത്‌ പിച്ചവെച്ച കാലം മുതല്‍ കടപ്പുറത്തിന്റെ സൗന്ദര്യം ആവോളം നുകര്‍ന്ന എനിക്കും ഭാര്യക്കും സത്യത്തില്‍ ജിദ്ദ കോര്‍ണീഷ്‌ മടുപ്പാണുളവാക്കാറ്‌. സ്‌നേഹിതന്റേയും ഭാര്യയുടേയും സ്ഥിതിയും തഥൈവ. അവര്‍ മലപ്പുറം ജില്ലക്കാരെങ്കിലും നാട്ടിലെ ബീച്ചിന്റെ മനോഹാരിത ആസ്വദിച്ചവര്‍ തന്നെ.
പക്ഷേ കുട്ടികളുടെ സ്ഥിതിയതല്ല. അവര്‍ക്കിത്‌ ഫ്‌ളാറ്റെന്ന തടവറയില്‍നിന്നുള്ള മോചനമാണ്‌. മാത്രവുമല്ല, ഊഞ്ഞാലാടാനും ചാടാനും ഓടാനും തുടങ്ങി ഒരു ചെറുപൂരത്തിനുള്ള മരുന്നൊക്കെ അവിടെയുണ്ട്‌. പെട്ടെന്നാണ്‌ ഒറ്റപ്പെട്ട മഴത്തുള്ളികള്‍ ശരീരത്തില്‍ വന്നുപതിച്ചത്‌. അപ്പോള്‍ ഞാനെന്റെ മഹിളാമണിയോട്‌ പറഞ്ഞു. നോക്കിക്കോ സൗദികളുടെ ആഹ്ലാദം. വണ്ടിയോട്ടുന്നവര്‍പോലും പുറത്തിറങ്ങി മഴ നനയും. വല്ലപ്പോഴും വരുന്ന ഈ മഴ അവര്‍ക്കൊരാഘോഷമാണ്‌.
മഴ കുറച്ചു കനത്തു. ഞാന്‍ പറഞ്ഞതിന്‌ നേര്‍വിപരീതമാണ്‌ അവിടെ സംഭവിച്ചത്‌. അവര്‍ കളിക്കുന്ന കുട്ടികളെ പരിഭ്രമത്തോടെ മാടിവിളിക്കുന്നു. തലങ്ങും വിലങ്ങും ഓടി കാറില്‍ കയറുന്നു. വെപ്രാളപ്പെട്ട്‌ എല്ലാവരും കാറോടിച്ച്‌ പോകുന്നു. അല്‍പ സമയംകൊണ്ട്‌ കോര്‍ണീഷ്‌ ഏറെക്കുറെ വിജനം. എന്താ സംഭവിക്കുന്നതെന്ന്‌ ഒരു പിടിയുമില്ല. ഒരറബ്‌ വംശജന്‍ വെപ്രാളപ്പെട്ട്‌ കാറില്‍ കയറുന്നതിനിടെ ഞങ്ങളോട്‌ വിളിച്ചു പറഞ്ഞു- അഹമ്മദ്‌, മതര്‍ യജി. റൂഹ്‌ ബൈത്ത്‌
മഴ വരുന്നത്രെ. വേഗം വീട്ടിലേക്ക്‌ വിട്ടോളാന്‍.
കേരളീയരായ ഞങ്ങള്‍ക്കിതൊരു മഴയാണോ. കുട്ടികള്‍ മഴ നനഞ്ഞ്‌ ഊഞ്ഞാലാടുന്ന തിരക്കിലാണ്‌. അവര്‍ക്ക്‌ ഈ മഴ അനുഗ്രഹമാണ്‌. തിരക്കൊഴിയാത്ത ഊഞ്ഞാലുകളെല്ലാം എത്ര പെട്ടെന്നാണ്‌ കാലിയായത്‌. സുഖമായി എത്രനേരവും ആടിയുലയാമെന്ന ചിന്തയാണ്‌ ജെസയെ ഇത്ര സന്തോഷവതിയാക്കുന്നത്‌. സത്യത്തില്‍ നാം നാട്ടില്‍ കാണാറുള്ള ചാറ്റല്‍ മഴയുടെ ശക്തിപോലും ഇതിനില്ല. പക്ഷേ അപൂര്‍വമായി പെയ്യുന്ന ഈ മഴ പോലും ഇപ്പോള്‍ ഇവരെ ഭയപ്പെടുത്തുകയാണോ?. ഫ്‌ളാറ്റുകളില്‍നിന്ന്‌ പുറത്തിറങ്ങി മഴ നനഞ്ഞ്‌ കളിച്ചു തിമിര്‍ക്കുന്ന കുട്ടികളുടേയും മുതിര്‍ന്നവരുടേയും ചിത്രം ജിദ്ദക്കന്യമാവുകയാണോ. സത്യം അതാവാം. ദൂരെ രാജ്യങ്ങളില്‍ ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങള്‍ ചാനലുകളിലൂടേയും പത്രങ്ങളിലൂടേയും കേട്ടറിഞ്ഞ അനുഭവവും അവരെ കൈയയച്ച്‌ സഹായിച്ച ചരിത്രവും മാത്രമേ ഇവര്‍ക്കുണ്ടായിരുന്നുള്ളു. ആഗോള കാലാവസ്ഥാ വ്യതിയാനങ്ങള്‍ അവര്‍ക്കു മുമ്പിലേക്കും ദുരന്തങ്ങള്‍ വിതറാന്‍ തുടങ്ങിയിരിക്കുന്നു. മരുഭൂമിക്കു മുകളിലും പ്രകൃതിക്ക്‌ കലിതുള്ളാനാവുമെന്ന്‌ അവരുമിപ്പോള്‍ തിരിച്ചറിയുന്നു.
ആ ഷോക്കില്‍ നിന്നവര്‍ മുക്തരായിട്ടില്ല. അതിന്റെ പ്രതിഫലനമാവാം, മഴ കാണുമ്പോഴുള്ള ഈ തിരിച്ചോട്ടം.
2009 നവംബര്‍ 25 ജിദ്ദക്കെന്നല്ല സൗദി അറേബ്യക്കുതന്നെ മറക്കാനാവാത്ത ദിനമായിരുന്നു. അന്നാണ്‌ ജിദ്ദക്കുമേല്‍ പ്രകൃതി കലിതുള്ളിയാടിയത്‌. ഇരുണ്ടു കനത്ത മഴമേഘങ്ങള്‍ ജിദ്ദക്കുമേല്‍ പെയ്‌തൊഴിഞ്ഞു. അപ്രതീക്ഷിതമായി റുവൈസ മേഖലയിലൂടെ കുത്തിയൊഴുകിയ മലവെള്ളം കൊടിയ നാശമാണ്‌ വിതറിയത്‌. നൂറ്റമ്പതോളം മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്ത പ്രളയം പതിനായിരത്തിനടുത്ത്‌ വാഹനങ്ങള്‍ തകര്‍ത്തെറിഞ്ഞു. ആയിരക്കണക്കിന്‌ ഫ്‌ളാറ്റുകള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളുള്‍പ്പെടെ നൂറുകണക്കിന്‌ സ്ഥാപനങ്ങള്‍ക്കും വിതച്ച നാശം വിവരണാതീതമായിരുന്നു. എക്‌സ്‌പ്രസ്‌വേയിലൂടെപ്പോലും കുതിച്ചാര്‍ത്ത ജലത്തിലൂടെ പക്ഷിമൃഗാദികളും വീട്ടുപകരണങ്ങളും വന്‍ വാഹനങ്ങള്‍പോലും ഒഴുകിപ്പോയി.
അന്ന്‌ ദുല്‍ഹജ്‌ എട്ടായിരുന്നു. പിറ്റേന്ന്‌ അറഫ. ഹാജിമാര്‍ ഹജിനുള്ള അവസാന ഒരുക്കത്തിലും സൗദി ഭരണകൂടം ഹാജിമാരുടെ പൂര്‍ണ സുരക്ഷക്കുള്ള ഏര്‍പ്പാടിലും മുഴുകിയിരിക്കുന്ന സമയം. എങ്കിലും ഗവണ്‍മെന്റ്‌ മെഷിനറിയുടേയും മറ്റും തക്കസമയത്തുള്ള രക്ഷാപ്രവര്‍ത്തനം ജനങ്ങള്‍ക്കാശ്വാസവും സുരക്ഷിതത്വബോധവും വളര്‍ത്തി. നഷ്‌ടങ്ങള്‍ക്കൊപ്പം അഭ്യൂഹങ്ങളും ജിദ്ദാവാസികളെ തളര്‍ത്തിക്കളഞ്ഞു. അതിലൊന്നും ഭീകരവുമായ വാര്‍ത്ത മസ്‌ക്‌ തടാകം (ജിദ്ദയിലേയും പ്രാന്തങ്ങളിലേയും മലിനജലം ഒഴുക്കിക്കളയുന്ന സ്ഥലം. പ്രതിദിനം 1400-ഓളം ടാങ്കറുകള്‍ മലിനജലം ഇവിടെ ഒഴുക്കി കളയുന്നെന്നാണ്‌ കണക്ക്‌. നീളം നാല്‌ കി.മീറ്ററോളവും വീതി പല ഭാഗങ്ങളിലും 1.5 കീ.മീറ്ററിലധികവും. സംഭരണിയില്‍ മൂന്നു കോടി ക്യുബിക്‌ മീറ്ററിനടുത്ത്‌ ജലം). തകര്‍ന്നു എന്നതായിരുന്നു. ചില വെബ്‌സൈറ്റുകളും തെറ്റായ ഈ വാര്‍ത്തക്ക്‌ ഊന്നല്‍ നല്‍കിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തെറിച്ചത്‌ ജിദ്ദാ നിവാസികള്‍ മാത്രമായിരുന്നില്ല. അഭ്യൂഹം എന്നതില്‍ കവിഞ്ഞ്‌ യാഥാര്‍ഥ്യവുമായി പുലബന്ധം പോലും ഇതിനില്ലായിരുന്നു. സര്‍ക്കാര്‍ മിഷനറിയുടേയും ജിദ്ദ ബലദിയയുടേയും തക്കസമയത്തുള്ള ഇടപെടലും ഇതിനൊരു തകരാറുമില്ലെന്ന്‌ പത്രങ്ങളിലൂടേയും ചാനലുകളിലൂടേയും മറ്റും ആവര്‍ത്തിച്ചുള്ള പ്രഖ്യാപനവും അഭ്യൂഹങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണവും ജനങ്ങളില്‍ ആശ്വാസവും സുരക്ഷിതത്വബോധവും വളര്‍ത്തി.
ദുല്‍ഹജ്‌ 11 നായിരുന്നു ഞങ്ങള്‍ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്‌. എന്നെ കൂടാതെ രണ്ടു സഹപ്രവര്‍ത്തകരും അയല്‍ക്കാരനുമായിരുന്നു സംഘാംഗങ്ങള്‍. ദുരന്തം കഴിഞ്ഞ്‌ നാലാം ദിവസം. അപ്പോഴും പല വഴികളും തകര്‍ന്നു കിടക്കുകയായിരുന്നു. ചില വഴികളില്‍ പോലീസും സൈന്യവും കടുത്ത നിയന്ത്രങ്ങളുമേര്‍പ്പെടുത്തിയിരുന്നു. എങ്കിലും ഞങ്ങളുടെ കാര്‍ ദുരന്തഭൂമിയിലെത്തി. എവിടെ നോക്കിയാലും തകര്‍ന്നടിഞ്ഞ വാഹനങ്ങള്‍, പല വാഹനങ്ങളും ഒന്നിനുമീതെയായി മറ്റൊന്നായി ആരോ അടുക്കിവെച്ചതു പോലെ. റോഡിലും ബില്‍ഡിംഗുകള്‍ക്കു താഴേയും രൂപം കൊണ്ട വന്‍ഗര്‍ത്തങ്ങള്‍. ഗര്‍ത്തങ്ങള്‍ക്കകത്ത്‌ വീണു കിടക്കുന്ന കാറുകളും പിക്കപ്പ്‌ വാനുകളും. മണ്ണൊലിച്ചുപോയി പില്ലറില്‍ മാത്രം നില്‍ക്കുന്ന ഫ്‌ളാറ്റു സമുച്ചയങ്ങള്‍. കുതിച്ചാര്‍ത്തെത്തിയ മഴവെള്ളം പൊക്കിയെടുത്ത്‌ വീഥിക്കിരുവശത്തും ഉപേക്ഷിച്ച വീട്ടുപകരണങ്ങളും കട്ടിലുകളുള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും. പ്രളയജലം തട്ടിപ്പറിച്ച്‌ കാലിയാക്കിയ സ്ഥാപനങ്ങള്‍. കാലിയായ, തകര്‍ന്ന കടക്കുമുമ്പില്‍ എല്ലാം നഷ്‌ടപ്പെട്ട്‌ വിഷാദഗ്രസ്‌തരായി കൂനിയിരിക്കുന്ന ഉടമകളും ജീവനക്കാരും. റോഡില്‍ മലിനക്കൂമ്പാരങ്ങള്‍ക്കും തകര്‍ന്നടിഞ്ഞ വാഹനങ്ങള്‍ക്കുമിടയില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന്‌ പരിശോധിക്കുകയാണ്‌ ജെ.സി.ബിയുടെ സഹായത്തോടെ രക്ഷാസൈനികര്‍. അന്തരീക്ഷത്തില്‍ തളംകെട്ടി നില്‍ക്കുന്ന ദുര്‍ഗന്ധം. ചെളി നിറഞ്ഞ്‌ വൃത്തികേടായ ഫ്‌ളാറ്റുകളുടേയും പള്ളികളുടേയും പീടികമുറികളുടേയും അകത്തളങ്ങള്‍. ജിദ്ദ നഗരത്തിലാണ്‌ ഇപ്പോള്‍ ഞങ്ങളെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം.
പ്രകൃതിക്ക്‌ നിയതമായ രീതികളും നിയമങ്ങളുമുണ്ട്‌. സ്വാര്‍ഥതക്ക്‌ വേണ്ടി നാമതിനെ വികലമാക്കുമ്പോള്‍ പ്രകൃതി പ്രതികരിക്കും. മരങ്ങളുടേയും കൃഷിയിടങ്ങളുടേയും സ്ഥാനത്ത്‌ കോണ്‍ക്രീറ്റ്‌ കാടുകള്‍ വ്യാപിക്കുമ്പോഴും കുന്നുകളും മലകളും വെട്ടിനിരത്തി സമനിരപ്പാക്കി ടൗണ്‍ഷിപ്പുകള്‍ പണിയുമ്പോഴും നാം നശിപ്പിക്കുന്നത്‌ നമ്മെയാണ്‌. പ്രകൃതിയുടെ സന്തുലിതാവസ്ഥയേയാണ്‌. കഴിഞ്ഞ തലമുറ നമുക്ക്‌ കൈമാറിയ ഭൂമി അടുത്ത തലമുറകള്‍ക്കും അവകാശപ്പെട്ടതാണ്‌. നാമത്‌ വികലമാക്കല്‍ തുടര്‍ന്നാല്‍ ഒരു കൊച്ചു ചാറ്റല്‍മഴയെപ്പോലും അതിജീവിക്കാനാവില്ല മനുഷ്യനിര്‍മിതികള്‍ക്ക്‌.
ഇത്‌ ലോക ജനതക്കാകെയുള്ള പാഠമാണ്‌. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുവാന്‍ പെടാപ്പാട്‌ പെടുമ്പോഴും നമ്മുടെ ചെയ്‌തികളെ നിസ്സാരവല്‍ക്കരിച്ച്‌ അന്യോന്യം പഴിചാരുകയാണ്‌ നമ്മള്‍.
വണ്ടിയില്‍ കയറി തിരിച്ചു വരുമ്പോള്‍ ദുരന്തത്തിന്റെ ശേഷിപ്പുകള്‍ നമ്മില്‍ ഉയര്‍ത്തിയ ചോദ്യം അനേകമായിരുന്നു.

2010, ഏപ്രിൽ 26, തിങ്കളാഴ്‌ച

മൗനത്തിലെ ആരവം


അടിച്ചുപൊളിച്ച്‌ആഘോഷിക്കുക എന്നതാണ്‌മലയാളിയുടെ പോളിസി. ഒന്നില്‍കൂടുതല്‍മലയാളി ഒത്തുകൂടിയാല്‍ പറയേണ്ടതില്ല പൂരം. നൂറുകണക്കിന്‌മലയാളി കൂട്ടായ്‌മകളുണ്ട്‌ജിദ്ദയില്‍. രാഷ്‌ട്രീയ പാര്‍ട്ടികളുടേതു മുതല്‍പ്രാദേശികം (ഒരേ പ്രദേശത്തുകാര്‍ ഒത്തുകൂടിയുണ്ടാക്കുന്ന സംഘടന) വരെ. മത സംഘടന മുതല്‍മഹല്ല്‌കൂട്ടായ്‌മ വരെ. ഇവര്‍ കൂടിച്ചേരുമ്പോള്‍പ്രസംഗങ്ങളുടെ പെരുമഴയോ, കലാ പരിപാടികളുടെ ആരവങ്ങളോ ഉപദേശങ്ങളുടെ പരമ്പരയോ അകമ്പടിയായുണ്ടാവും. അകമ്പടി എന്നതല്ല ശരി, അതായിരിക്കും പരിപാടിയിലെ മുഖ്യ ഇനം. ഇതില്‍നിന്നു വ്യത്യസ്‌തത പുലര്‍ത്തിയ ഒരു പരിപാടിയിലും ഭാഗഭാക്കായി കഴിഞ്ഞവാരം. ജിദ്ദയില്‍നടന്ന സദസ്സില്‍പങ്കെടുത്തവരില്‍ബഹുഭൂരിഭാഗവും മലയാളികള്‍. എന്നിട്ടും പ്രഭാഷണങ്ങളുടെ മേളപ്പെരുക്കമോ കലപിലാരവമോ ഇല്ലാത്ത പരിപാടി. ഒരു മഹാസംഭവത്തിന്റെ ഭാഗമായുള്ള ഒത്തുചേരല്‍. പിന്നോട്ടു തിരിഞ്ഞു നോക്കുമ്പോഴേ സംഭവത്തിന്റെ പ്രാധാന്യം തിരിച്ചറിയാനാവൂ. 1999 ഏപ്രില്‍16. അന്ന്‌ സൗദി അറേബ്യയിലെ മലയാളികള്‍ഉറക്കമുണര്‍ന്നത്‌ഇവിടെനിന്ന്‌പ്രസിദ്ധീകരിച്ച, ഇവിടുത്തെ വാര്‍ത്തകള്‍ക്ക്‌മുന്‍തൂക്കം നല്‍കുന്ന ഒരു മലയാളം പത്രം കണികണ്ടുകൊണ്ടാണ്‌. സൗദിയില്‍നിന്നൊരു മലയാള പത്രം. ഒന്നും രണ്ടും ദിവസം കഴിഞ്ഞ, പഴകിപ്പുളിച്ച വാര്‍ത്തകള്‍പേറി നാട്ടില്‍നിന്നും പറന്നെത്തുന്ന പത്രങ്ങള്‍ വായിക്കുന്ന മലയാളിക്കിത്‌പുത്തന്‍അനുഭവമായിരുന്നു. എട്ടു പേജില്‍ഒരു ബ്ലാക്ക്‌ ആന്റ്‌വൈറ്റ്‌ദിനപത്രം. ചുടും ചൂരും നഷ്‌ടപ്പെടാത്ത പുത്തന്‍വാര്‍ത്തകള്‍. മലയാളിക്കത്‌അഭിമാനത്തിന്റെ ദിനങ്ങളായി. അവന്റെ ജീവിതത്തിലേക്ക്‌നാട്ടിലെ ശീലങ്ങള്‍പതുക്കെ തിരിച്ചെത്താന്‍തുടങ്ങി. കാലത്തെഴുന്നേല്‍ക്കുക. സാദാ ചായക്കൊപ്പം പത്രപാരായണം നടത്തുക. ഒരു പുത്തന്‍വായനാ സംസ്‌കാരം സൗദിയില്‍ പടരുകയായിരുന്നു.മിഡില്‍ഈസ്റ്റില്‍പത്രപ്രവര്‍ത്തന മേഖലയിലെ കുലപതികളായ സൗദി റിസേര്‍ച്ച്‌ആന്റ്‌പബ്ലിഷിംഗ്‌കമ്പനിയാണ്‌ഈ ചരിത്ര ദൗത്യത്തിനു പിന്നില്‍. ശര്‍ക്കുല്‍ഔസത്ത്‌, ഇഖ്‌തിസാദിയ, ആലം റിയാളിയ, അറബ്‌ന്യൂസ്‌, ഉര്‍ദു ന്യൂസ്‌ തുടങ്ങിയ പത്രങ്ങള്‍പ്രസിദ്ധീകരിക്കുന്ന എസ്‌.ആര്‍.പി.സിയുടെ കിരീടത്തിലെ പൊന്‍തൂവല്‍തന്നെയായിരുന്നു മലയാളം ന്യൂസ്‌. അതുകൊണ്ടു തന്നെയാണ്‌ അന്തര്‍ദേശീയരംഗത്തു തന്നെ പ്രഗത്ഭനായ, മിഡില്‍ഈസ്റ്റിലെ കരുത്തുറ്റ പത്രപ്രവര്‍ത്തകന്‍ഫാറൂഖ്‌ലുഖ്‌മാനെത്തന്നെ അവര്‍ഈ പത്രത്തിന്റെ ചുമതലയേല്‍പ്പിച്ചത്‌. എസ്‌.ആര്‍.പി.സിക്ക്‌പിഴച്ചില്ല എന്ന്‌കാലം തെളിയിക്കുകയായിരുന്നു. ദ്രുതഗതിലായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പത്രത്തിന്റെ വളര്‍ച്ച. ക്രമേണ പത്രം എട്ടുപേജില്‍നിന്ന്‌പന്ത്രണ്ട്‌പേജായി. ബ്ലാക്ക്‌ആന്റ്‌വൈറ്റില്‍നിന്ന്‌കളറായി. സര്‍ക്കുലേഷനില്‍മുന്നേറ്റം തുടര്‍ന്നു. ഇതിനിടെ നാട്ടില്‍നിന്നുമിറങ്ങുന്ന പല പത്രങ്ങളും സൗദിയുടെ അയല്‍ രാജ്യങ്ങളില്‍നിന്നും സൗദിയില്‍നിന്നു തന്നെയും പ്രസിദ്ധീകരിച്ചു തുടങ്ങി. മലയാളം ന്യൂസിന്റെ പ്രചാരം കണ്ട്‌അവര്‍തലപുകഞ്ഞു. ആ പത്രങ്ങളുടെ വില മലയാളം ന്യൂസിന്റെ വിലയുടെ നേര്‍പകുതിയാക്കി ഒരു റിയാലിന്‌വില്‍പന നടത്തി. എന്നിട്ടും മലയാളം ന്യൂസ്‌ജൈത്രയാത്ര തുടര്‍ന്നു. വായനക്കാരന്റെ പക്ഷത്താണ്‌മലയാളം ന്യൂസ്‌എന്നു വിളിച്ചോതി 12-ാം വാര്‍ഷിക ഉപഹാരമായി അതിന്റെ വില ഒരു റിയാലാക്കി കുറച്ചു. പക്ഷമില്ലാതെ, പക്ഷഭേദമില്ലാതെ, മുഖപ്രസംഗങ്ങളില്ലാതെ പ്രവാസിയുടെ വേദനയും നിശ്വാസവും മനസ്സിലാക്കി അവനൊപ്പം, അവന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം മുന്നേറുകയാണ്‌ മലയാളം ന്യൂസ്‌. ആ മഹാസംഭവത്തിന്റെ 12-ാം പിറന്നാളാണ്‌2010 ഏപ്രില്‍10ന്‌ നിശ്ശബ്‌ദമായി ലാസാനി ഹോട്ടലിന്റെ വിശാലമായ പുല്‍തകിടിയില്‍അരങ്ങേറിയത്‌. പത്രത്തിന്റെ തുടക്കം മുതല്‍പന്ത്രണ്ടാം വയസ്സിലും ഊര്‍ജസ്വലനായ അമരക്കാരന്‍ ഫാറൂഖ്‌ലുഖ്‌മാനെന്ന ചീഫ്‌എഡിറ്ററും കോണ്‍സല്‍ജനറല്‍അഹമ്മദ്‌ബാബയും കേക്ക്‌ മുറിച്ച്‌ഒത്തുചേരലിന്‌തുടക്കം കുറിച്ചു. മലയാളം ന്യൂസ്‌കുടുംബാംഗങ്ങള്‍, ജിദ്ദയിലെ പൗരപ്രമുഖര്‍, വര്‍ത്തക പ്രമാണിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍എന്നിവര്‍ പ്രഭാഷണങ്ങളില്ലാത്ത, പ്രസംഗങ്ങളോ, വാഗ്‌ദാനങ്ങളോ ഇല്ലാത്ത ആ സന്ദര്‍ഭത്തിന്‌ സാക്ഷികളായി മലയാളം ന്യൂസ്‌അംഗങ്ങള്‍അതിഥികളെ വരവേറ്റു. ആരവങ്ങളില്ലാത്ത സദസ്സ്‌, ആയിരം നാവുള്ള മൗനം.

2010, ഏപ്രിൽ 25, ഞായറാഴ്‌ച

അമ്മദാണ്‌ താരം


അഞ്ചും ആറും ബാച്ചിലേഴ്‌സ്‌ കൂട്ടമായി താമസിക്കുന്ന റൂമുകളില്‍പോലും രാത്രിയിലും പട്ടാപ്പകലും പിടിച്ചു പറിക്കാര്‍ കയറി കത്തികാണിച്ച്‌ കൂളായി സമ്പാദ്യമെല്ലാം കവര്‍ന്നെടുത്തു കളയുന്ന വാര്‍ത്ത പത്രങ്ങളില്‍ ദിവസവും നാം വായിക്കുന്നു. തസ്‌കരരുടെ ആകാരം കാണുമ്പോള്‍ തന്നെ നമ്മുടെ മുട്ടുകാല്‍ കൂട്ടിയിടിച്ചുതുടങ്ങും. ജീവന്‍ തിരിച്ചുകിട്ടിയാല്‍ മതി എന്ന ചിന്തയാല്‍ അവര്‍ ആവശ്യപ്പെടുന്നതിനു മുമ്പുതന്നെ സമ്പാദ്യമെല്ലാം പെറുക്കി അവരുടെ കാല്‍ക്കീഴില്‍ സമര്‍പ്പിക്കുന്നു. സംഭവം പോലീസില്‍ പരാതിപ്പെടാതെയും പറ്റുമെങ്കില്‍ വാര്‍ത്തയാക്കാതെയും മറച്ചുപിടിക്കും. എന്തുകൊണ്ട്‌ ചെറുത്തില്ല എന്ന ചോദ്യത്തിനും നമുക്കുത്തരമുണ്ട്‌. എന്തെങ്കിലും പറ്റിയിട്ട്‌ ഇവിടെ മരുഭൂമിയില്‍ ആരുണ്ട്‌ നോക്കാന്‍, ജീവനെങ്കിലും തിരിച്ചുകിട്ടിയല്ലോ അതുതന്നെ ഭാഗ്യമാണ്‌.

അപ്പോള്‍ പോലീസില്‍ കംപ്ലയിന്റ്‌ ചെയ്യാത്തതോ.

ഓ... പോയതുപോയി. ഇനി അതിന്റെ പിന്നാലെ കെട്ടിത്തിരിയാനൊക്കെ എവിടെയാ സമയം.

ഈ നിലപാട്‌ നമ്മുടെ പക്ഷത്തുനിന്ന്‌ നോക്കുമ്പോള്‍ ശരിയായിരിക്കാം. പക്ഷെ ഇത്‌ കള്ളന്മാര്‍ക്ക്‌ പ്രചോദനമാവുകയും കളവും പിടിച്ചുപറിയും വര്‍ധിക്കാനും കാരണമാവില്ലേ?

നമ്മുടെ അമ്മദിന്റെ കാര്യം ഇതില്‍നിന്നു വ്യത്യസ്‌തമാണ്‌.

അമ്മദ്‌ നാട്ടുകാര്‍ക്കെല്ലാം സുപരിചിതന്‍. ദേഷ്യം ഇമ്മിണി കൂടുതലെങ്കിലും പരോപകാരി. അമ്മദിനെക്കുറിച്ച്‌ പറയുമ്പോള്‍ നാട്ടുകാര്‍ മുന്‍തൂക്കം നല്‍കുന്നത്‌ അമ്മദ്‌ കള്ളനെ പിടിച്ച കഥക്ക്‌ തന്നെ. അതൊരു സാധാരണ കള്ളനായിരുന്നോ. അല്ലേ അല്ല, അസീസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ഒന്നൊന്നരക്കള്ളന്‍.

ബാബ്‌ മക്കയിലെ ഇടുങ്ങിയ ഗലികളില്‍ നിരന്നുനില്‍ക്കുന്ന പഴകിയതും വൃത്തികുറഞ്ഞതുമായ ഫ്‌ളാറ്റുകള്‍. വീതി കുറഞ്ഞ റോഡുകളില്‍ പരന്നൊഴുകുന്ന ഗട്ടര്‍ വെള്ളം. ദുര്‍ഗന്ധം വമിക്കുന്ന വെള്ളം താണ്ടിവേണം ഇവിടുത്തെ പല ഫ്‌ളാറ്റുകളിലും എത്തിപ്പെടാന്‍. എന്നാലോ, എന്തു ബുദ്ധിമുട്ടുണ്ടായാലും ഇവിടുത്തെ താമസക്കാര്‍ സഹിക്കും. അവരിവിടെനിന്ന്‌ മാറിത്താമസിക്കാന്‍ തയാറുമില്ല. അതിന്റെ രഹസ്യമെന്തെന്ന്‌ പലപ്പോഴും അന്വേഷിച്ചിട്ടുണ്ടെങ്കിലും ആരില്‍നിന്നും തൃപ്‌തികരമായ ഉത്തരം ലഭിച്ചിട്ടില്ല. അങ്ങനെയുള്ള ഗലികളിലൊന്നിലെ ഒരു ഫ്‌ളാറ്റിലാണ്‌ നമ്മുടെ അമ്മദ്‌ താമസിക്കുന്നത്‌, ബാച്ചിലറായി. ഒപ്പം മറ്റൊരു നാട്ടുകാരന്‍ മാത്രമേ ഉള്ളൂ. സാമാന്യം ഭേദപ്പെട്ട ജോലിയാണ്‌ അമ്മദിന്‌. രാവിലെ ജോലിക്കുപോയാല്‍ തിരിച്ചു വരവ്‌ വൈകിട്ട്‌ അഞ്ചിന്‌. അതും കഴിഞ്ഞ്‌ കുറേസമയം കഴിഞ്ഞാവും സഹമുറിയന്റെ ജോലി കഴിഞ്ഞുള്ള തിരിച്ചുവരവ്‌. അമ്മദിന്റെ പ്രധാന ഹോബി പാചകമാണ്‌. നളപരമ്പരയില്‍പെട്ട സാമാന്യം നല്ലൊരു പാചക വിദഗ്‌ധന്‍. അതുകൊണ്ടുതന്നെ ഡ്യൂട്ടി കഴിഞ്ഞെത്തിയാല്‍ അമ്മദ്‌ കൈയില്‍ സദാ എരിഞ്ഞൊടുങ്ങുന്ന സിഗരറ്റിന്റെ അകമ്പടിയോടെ പാചകത്തില്‍ മുഴുകും. പലപ്പോഴും രാത്രി ഭക്ഷണത്തിന്‌ നാട്ടുകാരായ ഏതെങ്കിലും സുഹൃത്തുക്കളും കാണും. അതൊക്കെ അമ്മദിന്‌ ഇഷ്‌ടമുള്ള കാര്യമാണ്‌. അങ്ങനെ ജീവിതം നീങ്ങവേ ഒരു തിങ്കളാഴ്‌ച അമ്മദ്‌ കുറച്ചു നേരത്തെ ജോലി കഴിഞ്ഞ്‌ ഫ്‌ളാറ്റിലെത്തിയപ്പോള്‍ റൂമിന്റെ വാതില്‍ തുറന്നു കിടക്കുന്നതാണ്‌ കണ്ടത്‌. അമ്മദ്‌ ശബ്‌ദമുണ്ടാക്കാതെ റൂമിലേക്ക്‌ കയറിനോക്കി. തന്റെ അലമാറ തുറന്നു എന്തൊക്കെയോ പരതുകയാണ്‌ അരോഗദൃഢഗാത്രനായ ഒരു കറുപ്പന്‍. അമ്മദ്‌ മറ്റൊന്നും ആലോചിച്ചില്ല. ചാടിവീണു കള്ളന്റെ മേല്‍. കള്ളന്‍ പ്‌ധീം. പെട്ടെന്നുള്ള ആക്രമണത്തില്‍ കള്ളന്‍ പരിഭ്രമിച്ചു പോയി. പിന്നെ കള്ളനുമായി കെട്ടിമറിച്ചല്‍. കള്ളന്റെ എഴുന്നേല്‍ക്കാനും രക്ഷപ്പെടുവാനുമുള്ള എല്ലാശ്രമവും അമ്മദിന്റെ കെട്ടിവരിച്ചിലിനുമുമ്പില്‍ പാളി. ശബ്‌ദകോലാഹലം കേട്ട്‌ അടുത്ത ഫ്‌ളാറ്റുകാര്‍ എത്തി. എല്ലാവരും കൂടി കള്ളനെ പിടിച്ചു കെട്ടിയിട്ടു. അവരിലാരോ പോലീസിനു ഫോണ്‍ ചെയ്‌തതുകൊണ്ട്‌ അല്‍പസമയത്തിനകം പോലീസെത്തി കള്ളനെ കൊണ്ടുപോകുകയും ചെയ്‌തു. പോലീസ്‌ അമ്മദിനെ അഭിനന്ദിച്ചു. അവര്‍ക്ക്‌ കിട്ടിയത്‌ അവര്‍ തിരയുന്ന പിടികിട്ടാപ്പുള്ളിയെയായിരുന്നു. അതോടെ അമ്മദ്‌ ഹീറോയായി.

ഒരുപാടു നാളുകള്‍ക്കുശേഷം അമ്മദിനെ കണ്ടപ്പോള്‍ ഈ സംഭവത്തെക്കുറിച്ചായിരുന്നു ഞാനന്വേഷിച്ചത്‌.

ഓ, അതെന്തു പറയാനാ. എന്തോ ഒരു ധൈര്യത്തിന്‌ ഞാന്‍ ചാടിപ്പിടിച്ചു എന്നതു നേരാ. പിന്നെയല്ലേ അക്കിടി ബോധ്യമായത്‌. പിടിവിട്ടാല്‍ അവനെന്തെങ്കിലും ചെയ്യും എന്നതുറപ്പാ. പിന്നെ രണ്ടും കല്‌പിച്ച്‌ മുറുക്കിപ്പിടിച്ചു. ആള്‍ക്കാര്‍ വന്ന്‌ അവനെ പിടിച്ചപ്പോഴാ ശ്വാസം നേരെ വീണത്‌. നായര്‌ പിടിച്ച പുലിവാല്‌ന്ന്‌ കേട്ടിട്ടില്ലേ. അതുപോലുള്ള അവസ്ഥയായിരുന്നു കള്ളനെപ്പിടിച്ച എനിക്ക്‌.

2010, ഏപ്രിൽ 18, ഞായറാഴ്‌ച

കാറിനുള്ളിലെ തീ




വ്യത്യസ്‌ത രാജ്യക്കാരെ കാണാന്‍ ലോകത്താകമാനം ചുറ്റിത്തിരിയേണ്ടതില്ല. പകരം ജിദ്ദ സന്ദര്‍ശിച്ചാല്‍ മാത്രം മതി. ഇത്രയധികം രാജ്യക്കാരെ തീറ്റിപ്പോറ്റുന്ന നഗരം ലോകത്ത്‌ മറ്റൊരിടത്തും നമുക്ക്‌ കാണാനാവില്ല. വ്യത്യസ്‌ത ഭാഷക്കാര്‍, വേഷക്കാര്‍. വൈവിധ്യമാര്‍ന്ന ജീവിത രീതി, ആഹാരങ്ങള്‍... ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും വരുന്ന കറുത്ത വര്‍ഗക്കാര്‍ മുതല്‍ യൂറോപ്യന്‍ മേഖലയിലുള്ള വെളുത്തവന്‍ വരെ. താരതമ്യേന ഉയരം കുറഞ്ഞ ഇന്തോനേഷ്യക്കാര്‍ മുതല്‍ ഉയരം കൂടിയ പഠാന്‍കാര്‍ വരെ. സാധാരണ കൂലിവേലക്കാര്‍ മുതല്‍ ഹൈടെക്‌ എന്‍ജിനീയര്‍മാര്‍ വരെ. വ്യത്യസ്‌ത മേഖലയില്‍ ജോലിയെടുത്തു ജീവിക്കുന്നവരെ ദര്‍ശിക്കാനാവും ഈ മഹാനഗരത്തില്‍. ബഹുഭൂരിഭാഗവും മാന്യമായി തൊഴിലെടുത്ത്‌ ജീവിക്കുന്നവരാണെങ്കിലും എവിടെയും കാണാറുള്ള കുറച്ച്‌ പുഴുക്കുത്തുകള്‍ ഇവിടേയുമുണ്ട്‌. നീതിനിര്‍വഹണത്തിനും ജനസുരക്ഷക്കും സദാ ജാഗരൂകരായി നിലകൊള്ളുന്ന കര്‍മനിരതരായ പോലീസുകാരുടെ കണ്ണുവെട്ടിച്ച്‌ ഇവിടേയും അരങ്ങേറുന്നു വൈവിധ്യമാര്‍ന്ന തട്ടിപ്പുകള്‍. തട്ടിപ്പിന്‌ വേഷ-ഭാഷാ-രാജ്യ വ്യത്യാസങ്ങളില്ല. വാഹനം തടഞ്ഞു നിര്‍ത്തിയും നമ്മുടെ വാഹനത്തിന്‌ ചെറുതായി അവരുടെ വാഹനം തട്ടിച്ച്‌ അത്‌ നോക്കാന്‍ പുറത്തിറങ്ങിയാല്‍ കത്തി കാണിച്ചും കയ്യിലുള്ളതെല്ലാം തട്ടിപ്പറിക്കുന്ന രീതി ഇവയില്‍ ചിലതു മാത്രം. അതുകൊണ്ടു തന്നെ പൂര്‍ണ മനസ്സോടെ പരസഹായം ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാലും അത്‌ തട്ടിപ്പാണെന്നു കരുതി ഒഴിഞ്ഞുമാറിപ്പോവുന്നത്‌ സ്വാഭാവികം മാത്രം. മിസ്‌രി യുവാവിന്റെ നല്ല മനസ്സ്‌ ഞങ്ങള്‍ക്ക്‌ പെട്ടെന്ന്‌ തിരിച്ചറിയാനാവാതെ പോയതും അതുകൊണ്ടുതന്നെ.


അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. ഞാനും സ്‌നേഹിതനും വീട്ടാവശ്യത്തിനുള്ള ചില സാധനങ്ങള്‍ വാങ്ങാന്‍ ഫൈസലിയയിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയി വരികയായിരുന്നു. സമയം രാത്രി പന്ത്രണ്ട്‌ മണി കഴിഞ്ഞിട്ടുണ്ട്‌. പിറ്റേന്ന്‌ ജിദ്ദയിലെ സ്‌കൂളുകളില്‍ പരീക്ഷ തുടങ്ങുന്നതിനാലാവണം റോഡില്‍ വാഹനങ്ങളുടെ അതിപ്രസരമില്ല. സ്‌നേഹിതന്‍ പാണ്ടക്ക്‌ മുമ്പിലുള്ള സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ക്ക്‌ പിന്നില്‍ കുതിച്ചുവന്ന ഒരു കാര്‍ ഡ്രൈവര്‍ ഞങ്ങളെ നോക്കി എന്തോ ആംഗ്യം കാണിക്കുന്നതാണ്‌ കണ്ടത്‌. പച്ച സിഗ്നല്‍ കത്തിയതിനാല്‍ സ്‌നേഹിതന്‍ വണ്ടി മുന്നോട്ടെടുത്തു. അയാള്‍ ഹോണടിച്ചും സിഗ്നല്‍ ലൈറ്റിട്ടും സമാന്തരമായി എത്തി ഞങ്ങളെ നോക്കി വണ്ടിനിര്‍ത്താന്‍ വീണ്ടും വീണ്ടും ആംഗ്യം കാണിക്കുകയാണ്‌. പലവിധത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചും കേട്ടിട്ടുള്ള ഞങ്ങള്‍ എന്തോ തരികിടക്കുള്ള കോപ്പുകൂട്ടലാണ്‌ അതെന്ന്‌ കരുതി അയാളെ അവഗണിച്ച്‌ വണ്ടിയുടെ വേഗം കൂട്ടി. അയാള്‍ ഞങ്ങളെ വിടാതെ പിന്തുടരുക തന്നെയാണ്‌. എന്‍-2 മാളിനു മുമ്പില്‍വെച്ച്‌ അയാളുടെ കാര്‍ ഞങ്ങള്‍ക്കു മുമ്പില്‍ ക്രോസ്‌ ചെയ്‌ത്‌ നിര്‍ത്തി ഞങ്ങള്‍ക്കരികിലേക്ക്‌ ഓടിവന്നു. വണ്ടിയുടെ ഡിക്കിയില്‍ ഒരു സിഗററ്റ്‌ കുറ്റി വീണിട്ടുണ്ടെന്നും വേഗം നീക്കം ചെയ്‌തില്ലെങ്കില്‍ തീപ്പിടിക്കുമെന്നും പറഞ്ഞു. സ്‌നേഹിതന്‍ ഡിക്കി തുറന്നുനോക്കിയപ്പോള്‍ അയാള്‍ പറഞ്ഞത്‌ ശരിയായിരുന്നു. ഡിക്കിയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു സിഗററ്റു കുറ്റി. ഡിക്കിയിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക്‌ പായയും പുകഞ്ഞു തുടങ്ങിയിരിക്കുന്നു. ഞങ്ങളത്‌ കെടുത്തി ദൂരെയെറിഞ്ഞു. മിസ്‌രി യുവാവിന്റെ നല്ല മനസ്സിന്‌ ഞങ്ങള്‍ നന്ദി പറഞ്ഞു. മറ്റൊരു വണ്ടിയില്‍നിന്നും ഡ്രൈവര്‍ പുകച്ച്‌ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗററ്റ്‌ കാറിന്റെ ഡിക്കിക്ക്‌ മുകളില്‍ വീണ്‌ വിടവിലൂടെ ഡിക്കിക്കകത്തേക്ക്‌ പതിക്കുകയായിരുന്നു. തിരിച്ച്‌ വണ്ടിയില്‍ കയറി വീട്ടിലേക്കു വരുമ്പോള്‍ ആ നല്ല മനുഷ്യന്റെ സഹായമില്ലായിരുന്നെങ്കില്‍ സംഭവിക്കാമായിരുന്ന ദുരന്തമോര്‍ത്ത്‌ ഞങ്ങള്‍ നടുങ്ങുകയായിരുന്നു.

2010, ഏപ്രിൽ 14, ബുധനാഴ്‌ച

പേരിന്‌ ബംഗാളിത്തം!

നാട്ടില്‍ പാസ്‌പോര്‍ട്ടെടുത്തപ്പോള്‍ വീട്ടുപേര്‌ പേരിനു മുമ്പില്‍ തന്നെ മാന്യമായി സ്ഥാനം പിടിച്ചു. പക്ഷേ അത്‌ വല്ലാത്തൊരു പൊല്ലാപ്പാവുമെന്ന്‌ ചിലരെങ്കിലും മനസ്സിലാക്കുന്നത്‌ ഇവിടെ കാലുകുത്തുമ്പോഴല്ലേ. അതും വീട്ടുപേര്‌ വല്ലാത്തൊരു പരുവത്തിലുള്ളതാണെങ്കിലോ? ഇവിടെയെത്തിയാല്‍ വീട്ടുപേര്‌ നിങ്ങളുടെ സ്വന്തം പേരായി മാറിയേക്കാം. പോഴന്റവിടെ സുലൈമാന്‍ സൗദിയിലെത്തിയാല്‍ പേര്‌ പോഴനും ബാപ്പയുടെ പേര്‌ `അവിടെ'യും വല്ല്യുപ്പയുടെ പേര്‌ സുലൈമാനും ആയി മാറുന്നത്‌ സ്വാഭാവികം. ഏതായാലും പോഴന്‍ എന്ന വാക്ക്‌ മറ്റു ഭാഷക്കാര്‍ക്ക്‌ അറിയാത്തതുകൊണ്ട്‌ വലിയ പ്രശ്‌നമുണ്ടാക്കില്ലെന്ന്‌ ആശ്വസിക്കാം. എന്നാല്‍ വീട്ടുപേര്‌ എല്ലാ ഭാഷക്കാര്‍ക്കും അറിയാവുന്ന ഒരു വാക്കാണെങ്കിലോ? ഉദാഹരണത്തിന്‌ ഏതെങ്കിലും രാജ്യത്തിന്റെയോ വാഹനത്തിന്റെയോ മറ്റോ പേര്‌... നിങ്ങള്‍ വലഞ്ഞതു തന്നെ.


എനിക്കു പറ്റിയതതാണ്‌. എന്റെ വീട്ടുപേര്‌ ഒരു രാജ്യത്തിന്റെ പേരിനോട്‌ സാമ്യം. അതുകൊണ്ട്‌ തന്നെ എല്ലാവരുടേയും ധാരണ ഞാന്‍ ആ രാജ്യവാസിയെന്നാണ്‌. സൗദിയില്‍ ഞാനാദ്യം വന്നിറങ്ങിയപ്പോള്‍ കമ്പനി വണ്ടിയില്‍ എന്നെ കൂട്ടിക്കൊണ്ടുപോയി കുറച്ചു ദിവസം അന്തിയുറക്കിയതും തീറ്റിച്ചതും കമ്പനിക്കടുത്തുള്ള ഒരു വലിയ ഹോട്ടലില്‍. ഹോട്ടലില്‍ എത്തിയയുടനെ കൗണ്ടറിലുള്ള കറുത്ത ആജാനുബാഹു എന്റെ പാസ്‌പോര്‍ട്ട്‌ വാങ്ങി. എന്റെ പേര്‌ എഴുതിത്തുടങ്ങിയ അയാള്‍ എന്റെ മുഖത്തേക്കും പാസ്‌പോര്‍ട്ടിന്റെ പുറം ചട്ടയിലേക്കും മാറിമാറി നോക്കി. അവസാനം സംശയ നിവാരണത്തിനായി എന്നോട്‌ മുറിയന്‍ ഇംഗ്ലീഷില്‍ ഒരു ചോദ്യം- നിങ്ങള്‍ ബംഗാളിയോ ഇന്ത്യക്കാരനോ. ആഫ്രിക്കക്കാരന്റെ വിഡ്‌ഢ്യന്‍ ചോദ്യം കേട്ട്‌ ഞാനാദ്യമൊന്നമ്പരന്നു. പിന്നെയല്ലേ കാര്യങ്ങളുടെ ഗുട്ടന്‍സ്‌ പിടികിട്ടിയത്‌. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട്‌ എന്റെ ഓഫീസിലെ ഒരാള്‍ തന്നെ എന്നോട്‌ ചോദിക്കുകയുണ്ടായി, ബംഗാളിക്കെങ്ങനെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ കിട്ടിയെന്ന്‌. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും പോളിക്ലിനിക്കിലേയും മറ്റും പക്കാ മലയാളികള്‍ പോലും എന്നോട്‌ ഉര്‍ദുവോ ഇംഗ്ലീഷോ മാത്രമേ സംസാരിക്കാറുള്ളു. കഴിഞ്ഞ ദിവസം ഷറഫിയയിലെ ഒരു മലയാളി പോളിക്ലിനിക്കില്‍ പരിശോധന കഴിഞ്ഞ്‌ അവിടത്തെ ഫാര്‍മസിയില്‍നിന്നും മരുന്നു വാങ്ങിക്കുമ്പോള്‍ മലയാളിയായ ഫാര്‍മസിസ്റ്റ്‌ ഹിന്ദിയില്‍ എന്നോട്‌ കഴിക്കേണ്ട രീതി വിവരിച്ചു തന്നു. വിവരണ ശേഷം ഞാന്‍ എന്നോടൊപ്പമുണ്ടായിരുന്ന സ്‌നേഹിതനോട്‌ കണ്ടോ ആരും എന്നോട്‌ മലയാളത്തില്‍ സംസാരിക്കില്ല എന്നു പറഞ്ഞു. ഇതുകേട്ട ഫാര്‍മസിസ്റ്റ്‌ ചെറുതായി ചമ്മി എന്നോട്‌ പറഞ്ഞു. ഞാന്‍ പേരു കണ്ടപ്പോള്‍ ബംഗാളിയാണെന്ന്‌ കരുതി. സംശയം തീര്‍ക്കാന്‍ നിങ്ങളുടെ മുഖത്തേക്ക്‌ നോക്കി. അപ്പോള്‍ നിങ്ങള്‍ക്കൊരു ബംഗാളി ലുക്കാണ്‌ കണ്ടത്‌. അതാ ഇങ്ങനെ... അപ്പോള്‍ ശരിക്കും ചമ്മിയത്‌ ഞാനായിരുന്നു.

ഡ്രൈവറുടെ ബാപ്പ

നാട്ടില്‍നിന്നു വരുന്ന റൂംമേറ്റ്‌ അബ്‌ദുവിനെ കൂട്ടാനാണ്‌ അസ്സുവും മൊയ്‌തീനും ഒപ്പം ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്‌ പോയത്‌. മൊയ്‌തീന്റേതാണ്‌ കാര്‍. മൊയ്‌തീനൊരു വിളിപ്പേരുണ്ട്‌, ബാവ. മൊയ്‌തീന്‍ നന്നായി അറബി സംസാരിക്കുമെങ്കിലും അസ്സു തട്ടിമുട്ടിക്കും. എന്റെ കഥ പിന്നെ പറയേണ്ടല്ലോ. താമസിച്ചൂ മാത്രം ലാന്റ്‌ ചെയ്‌ത പരിചയവും ട്രിപ്പ്‌ കട്ട്‌ ചെയ്‌ത്‌ ശീലവുമുള്ള നമ്മുടെ നാടിന്റെ അഭിമാനമായ (ശാപമായ എന്നത്‌ ശത്രുഭാഷയാണ്‌. അങ്ങനെ പറയുന്നത്‌ രാജ്യദ്രോഹവും) `മഹാരാജ' നിലാണ്‌ അബ്‌ദുവിന്റെ എഴുന്നള്ളിപ്പ്‌. ഒമ്പതേ അഞ്ചിന്‌ നിലം തൊടേണ്ട നമ്മുടെ അഭിമാനം നിലംതൊടുമ്പോള്‍ സമയം അര്‍ധരാത്രി രണ്ടര മണി. എയര്‍പോര്‍ട്ടിലെ ചട്ടവട്ടങ്ങള്‍ കഴിഞ്ഞ്‌ അബ്‌ദു പുറത്തെത്തിയപ്പോള്‍ മണി മൂന്നര. അബ്‌ദുവിനേയും കൂട്ടി ഞങ്ങള്‍ കാറില്‍ കയറി പുറത്തേക്ക്‌ നീങ്ങി. ടോള്‍ ബൂത്തില്‍ പൈസയും അടച്ച്‌ അബ്‌ദുവിന്റെ നാട്ടുബഡായിയും കേട്ട്‌ മൊയ്‌തീന്‍ വണ്ടിയോടിക്കവേ പെട്ടെന്ന്‌ പോലീസുകാരന്‍ വണ്ടിക്ക്‌ കൈകാണിച്ചു. മൊയ്‌തീനോട്‌ ഇഖാമയും ലൈസന്‍സും മറ്റും വാങ്ങി പരിശോധിച്ച ശേഷം പുറത്തിറങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട്‌ മിണ്ടരുത്‌ എന്ന്‌ ആംഗ്യം കാണിച്ചുകൊണ്ട്‌ അസ്സുവിനെ പുറത്തേക്ക്‌ വിളിച്ചു.


പോലീസുകാരന്‍ മൊയ്‌തീനെ ചൂണ്ടി അസ്സുവിനോട്‌ ചോദിച്ചു- യേശ്‌ ഇസ്‌മ്‌ ഹൊവ?


അസ്സു മൊഴിഞ്ഞു- ബാവ


ബാവ


യേസ്‌ ഇഷ്‌മ്‌, യേഷ്‌?


അസ്സു വീണ്ടും - ഐവ ബാവ


പോലീസുകാരന്റെ മുഖത്ത്‌ ദേഷ്യം തിരയടിച്ചു.


യേഷ്‌ കലാം ഇന്‍താ. ആദാ ബാവ ഇന്‍താ. ആദാ അന്‍ത അബൂയ- അസ്സനോളം പ്രായമില്ലാത്ത മൊയ്‌തീനെങ്ങനെ അസ്സന്റെ ബാപ്പയാകും എന്ന ചിന്താക്കുഴപ്പത്തിലാണ്‌ പോലീസ്‌.


പോലീസുകാരന്‍ പിന്നേയും പിന്നേയും ചോദിച്ചു- ഇസ്‌മ്‌, ഇസ്‌മ?്‌


അസ്സു നിസ്സഹായനായി പിന്നെയും മൊഴിഞ്ഞു- ബാവ


സഹികെട്ട പോലീസുകാരന്‍ പിന്നെ വിളിച്ചത്‌ അബ്‌ദുവിനെയാണ്‌. അബ്‌ദുവിന്‌ നന്നായി അറബി സംസാരിക്കാനറിയാം.


പിന്നെ അബ്‌ദുവിനോടായി ചോദ്യം. അബ്‌ദു മൊയ്‌തീന്റേയും അസ്സുവിന്റേയും എന്നെ ചൂണ്ടി എന്റേയും പേരുകള്‍ മണി മണി പോലെ പറഞ്ഞു. അപ്പോള്‍ പോലീസുകാരന്‌ സംശയം. ഇവനെന്താ ഡ്രൈവര്‍ ബാപ്പയാണെന്ന്‌ പറഞ്ഞത്‌.


ബാവ എന്നത്‌ ബാപ്പയെന്ന അര്‍ഥത്തിലല്ലെന്നും അത്‌ മൊയ്‌തീന്റെ വിളിപ്പേരാണെന്നും അസ്സുവിന്‌ മൊയ്‌തീന്റെ ശരിയായ പേര്‍ അറിയാത്തതാണ്‌ കുഴപ്പത്തിനു കാരണമെന്നും പോലീസുകാരനെ പറഞ്ഞ്‌ ബോധ്യപ്പെടുത്താന്‍ അബ്‌ദു കുറെ കഷ്‌ടപ്പെട്ടു. ഏതായാലും പോലീസുകാരന്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു. എയര്‍പോര്‍ട്ടില്‍ ഓട്ടത്തിനു വരുന്ന കള്ള ടാക്‌സികളെ പിടിക്കാനാണ്‌ പോലീസ്‌ ചെക്ക്‌ ചെയ്യുന്നത്‌ എന്ന്‌ പിന്നീടാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌. വിളിപ്പേര്‌ വിളിച്ചു വിളിച്ച്‌ സ്വന്തം പേര്‍ മറ്റുള്ളവര്‍ അറിയാതെ വരുന്നതിന്റെ ഒരു വിനയേ...


2010, ഏപ്രിൽ 11, ഞായറാഴ്‌ച

ജിദ്ദ ടു കരിപ്പൂര്- 48 മണിക്കൂര്



14 ഏപ്രില് 2000. ഒരു വര്ഷത്തെ പ്രവാസത്തിനുശേഷമുള്ള ആദ്യ ഒഴിവുകാലം ചെലവഴിക്കാന് നാട്ടിലേക്കു പുറപ്പെടുന്ന ദിവസം. കരിപ്പൂരിലേക്കാണ്യാത്ര. കരിപ്പൂരിലേക്ക് നേരിട്ട്ജിദ്ദയില്നിന്ന്അന്ന്വിമാനമില്ലാതിരുന്നതിനാല്സൗദിയക്ക് ബോംബേക്കും അവിടെനിന്ന്കരിപ്പൂരിലേക്ക്ഇന്ത്യന്എയര്ലൈന്സിലുമാണ്യാത്ര പ്ലാന്ചെയ്തത്. സവയുടെ പ്രീപെയ്ഡ്സര്വീസ്നിലവിലില്ലാത്തതിനാല്ഓരോ സംഭവങ്ങളും അപ്പപ്പോള്ഭാര്യയോടും സ്നേഹിതരോടും വിളിച്ചോതാനുള്ള സൗകര്യവും അന്ന് കുറവായിരുന്നു. നെടുനീളന്കാബിനുകളൊരുക്കിയ ഒരു ബൂത്തില്കയറി രാത്രിയാണ് വിമാനമെന്നും നാളെ രാവിലെ ബോംബെയില്നിന്നും കണക്ഷന്ഫ്ളൈറ്റില്ഉച്ചക്ക് രണ്ടുമണിയോടെ കരിപ്പൂരിലെത്തുമെന്നും വീട്ടിലേക്ക്ഫോണ്ചെയ്ത്പറഞ്ഞു. തിരിച്ചു റൂമിലെത്തി കുട്ടികളും ഭാര്യയും പറഞ്ഞേല്പ്പിച്ച സാധനങ്ങളെല്ലാം വാങ്ങിയത്പായ്ക്ക്ചെയ്യാന്മറന്നിട്ടില്ല എന്ന്ഒരിക്കല്ക്കൂടി ഉറപ്പുവരുത്തി.
മഗ്രിബിനുശേഷമാണ്എയര്പോര്ട്ടിലേക്ക്പുറപ്പെടുന്നത്. രാത്രി 10.15നാണ്ഫ്ളൈറ്റ്. റിയാദ്വഴി കാലത്ത്8.30 ന്ബോംബെയിലെത്തും. അവിടെനിന്ന്12.30 ന്കരിപ്പൂരിലേക്ക്. ഉച്ചക്ക്2ന്കരിപ്പൂരില്. വളരെ കൃത്യമായിരുന്നു മനസ്സിന്റെ കണക്കുകൂട്ടല്. രാത്രിയാവാനുള്ള വെപ്രാളത്തിലായിരുന്നു മനസ്സ്. ഭാര്യയേയും കുട്ടികളേയും ഉമ്മയേയും മറ്റും കാണാനുള്ള വെമ്പല്. ഉച്ചക്ക് ഭക്ഷണത്തിനുമുമ്പില്ഇരുന്നെങ്കിലും ഒന്നും വേണ്ടാത്ത അവസ്ഥ. എങ്ങനെ അവരാരേയും കാണാതെ ഇത്രയുംനാള്കഴിച്ചുകൂട്ടി. അപ്പോള്ഞാന്എന്നോട്തന്നെ ചോദിച്ച ഉത്തരമില്ലാത്ത ചോദ്യമായിരുന്നു അത്.
വൈകിട്ട്ജ്യേഷ്ഠന്റേയും അനിയന്റേയും കൂടെ ജിദ്ദ എയര്പോര്ട്ടിലെത്തി. അവിടെനിന്നാണ്വിമാനം പുറപ്പെടുന്നത്. കൂടെ എയര്പോര്ട്ടില്ജോലിയുള്ള എന്റെയൊരു സൃഹൃത്തുമുണ്ടായിരുന്നു. ഞാനും സുഹൃത്തും നേരെ കൗണ്ടറിലെത്തി പാസ്പോര്ട്ടും ടിക്കറ്റും നല്കി. കൗണ്ടറിലുള്ള ജീവനക്കാരന് ടിക്കറ്റ്വാങ്ങി നോക്കി സൃഹൃത്തിനോട്എന്തൊെക്കയോ സംസാരിച്ചു.
സാധാരണ പോകാറുള്ള വലിയ വിമാനത്തിനു തകരാര്ഉള്ളതിനാല്ചെറിയ വിമാനമാണ്ബോംബേക്ക് പോകുന്നത്. അതിനുള്ള ബോര്ഡിംഗ്പാസെല്ലാം ഇഷ്യൂ ചെയ്തു കഴിഞ്ഞു. മുപ്പതോളം പേര്ഓവര്ബുക്കിംഗിലാണ്. അവര്ക്ക്പുലര്ച്ചെ റിയാദ്വഴി പോകാമെന്നും നഷ്ടപരിഹാരമായി 1000 റിയാലിന്റെ കൂപ്പണ്നല്കാമെന്നും കൗണ്ടറില്നിന്നറിയിച്ചത് ഒരു ദ്വിഭാഷിയുടെ പൂര്ണ ഉത്തരവാദിത്തത്തോടെ സ്നേഹിതന്വിവരിച്ചു. പാസ്പോര്ട്ടും ബോര്ഡിംഗ്പാസും കൂപ്പണുമായി വിഷാദഗ്രസ്തനായി റിയാദിലേക്കുള്ള വിമാനവും കാത്ത്ഞാനിരുന്നു. സ്നേഹിതനും സഹോദരങ്ങളും എയര്പോര്ട്ടില്എന്നെ ഒറ്റക്കാക്കി മടങ്ങി.
എമിഗ്രേഷന്റിയാദിലാണ്. അതുകൊണ്ട്സെക്യൂരിറ്റി ചെക്കിംഗ്കഴിഞ്ഞ്ഡിപ്പാര്ച്ചര്ലോഞ്ചില്ഇരിക്കേ, ബോംബെയിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരോട്കാന്റീനില്ചെന്ന്ഭക്ഷണം കഴിക്കാന് അറിയിപ്പുണ്ടായി. ബര്ഗറും ചായയുമായിരുന്നു ഭക്ഷണം. യാത്ര താളംതെറ്റിയ വിവരം നാട്ടിലേക്ക്അറിയിച്ചിരുന്നില്ല. കാന്റീന്കൗണ്ടറില്നിന്ന്ഫോണ്ചെയ്യാന് കോയിന്ചോദിച്ചപ്പോള്മലയാളത്തിലായിരുന്നു മറുപടി. ചുമരില്ഫിക്സ്ചെയ്ത ഒരു കാര്ഡ്ഫോണ്ചൂണ്ടിക്കാട്ടി വിവരമറിയിക്കാനല്ലേ, ആ ഫോണില്വിളിച്ചോളൂ എന്നു പറഞ്ഞ്ഒരു കാര്ഡ്തന്നു. ഞാന്വീട്ടിലേക്ക്വിളിച്ചു വിവരം നല്കി. കാര്ഡ് മടക്കിനല്കി എത്ര റിയാലായെന്ന്ചോദിച്ചപ്പോള്ഫോണ്ചെയ്യാനുള്ള സൗകര്യവും സൗദിയയുടെ സര്വീസാണെന്നായിരുന്നു അയാളുടെ മറുപടി.
കാലത്ത്നാലിന്ആഭ്യന്തര സര്വീസില്റിയാദിലേക്ക്പുറപ്പെട്ടു. പിന്നെ റിയാദില്എമിഗ്രേഷന്കഴിഞ്ഞ് അനന്തമായ കാത്തിരിപ്പ്. അവിടെനിന്നും വലിയൊരു വിമാനത്തില്ദമാം വഴി ബോംബെയിലേക്ക്. ദമാമില്നിന്ന്അന്പതോളം യാത്രക്കാര്വിമാനത്തില്കയറി. എല്ലാവരുടേയും കയ്യില്കോണ്സുലേറ്റ്ഇഷ്യൂ ചെയ്ത എമര്ജന്സി സര്ട്ടിഫിക്കറ്റുകള്. തര്ഹീല്വഴി നാട്ടിലേക്ക്തിരിച്ചുപോകുന്നവര്. എല്ലാവരുടേയും മുഖത്ത്വിഷാദച്ഛവി. സന്തോഷം എന്നോ മരിച്ചു എന്നുവിളിച്ചോതുന്ന ചലനങ്ങള്.
വിമാനം നേരെ ബോംബേക്ക്. കാലത്ത്8.30 ന്ബോംബെയിലെത്തേണ്ട ഞാന് എത്തിയത്രാത്രി ഏഴിന്. ജിദ്ദയില്നിന്നും യാത്രതിരിച്ചവരില്പതിനഞ്ചോളം പേര് നേരെ ഇന്ത്യന്എയര്ലൈന്സ്ഓഫീസിലെത്തി.
പിറ്റേന്ന്കാലത്ത്9 മണിക്കുള്ള വിമാനത്തിന്കരിപ്പൂരിലേക്ക്ടിക്കറ്റ്ഒ.കെയാക്കി നല്ലൊരു ലോഡ്ജ്കണ്ടെത്തി അവിടെ രാപാര്ത്തു. ഉറക്കം അകലെയായിരുന്നു. ബോംബെയില്നിന്നും നാളെ രാവിലെയേ ഇവിടെനിന്നു പുറപ്പെടൂ എന്ന്ഫോണ്ബൂത്തില്നിന്നും അറിയിച്ചപ്പോള് നിജസ്ഥിതിയറിയാതെ വിതുമ്പുന്ന ഭാര്യയുടെ ശബ്ദമാണ്ചെവിയിലെത്തിയത്.
ഉറങ്ങാത്ത മണിക്കൂറുകള്തള്ളിനീക്കി ലോഡ്ജില്നിന്ന്കാലത്ത്ഏഴിനുതന്നെ ഡൊമസ്റ്റിക് എയര്പോര്ട്ടിലെത്തി. കൗണ്ടര്തുറന്നത്8.30ന്. ബോര്ഡിംഗ്പാസെടുത്ത് അനന്തമായ കാത്തിരിപ്പ്. 10 മണിയായിട്ടും വിമാനമില്ല. കോഴിക്കോട്ടേക്കുള്ള വിമാനം 12 മണിക്കേ പോകുകയുള്ളൂ എന്ന ഒരു അനൗണ്സ്മെന്റ്അവിടെ മുഴങ്ങി.
ആരെയൊെക്കയോ ശപിച്ച്അവിടെ കൂനിയിരുന്നു. ഒരു മണിയായിട്ടും വിമാനം പുറപ്പെടുന്നതിന്റെ ലാഞ്ഛന പോലുമില്ല. അപ്പോള്അവിടെയെത്തിയ എയര്ലൈന്സ്ജീവനക്കാരനെ ഞങ്ങളെല്ലാം വളഞ്ഞു. ഇതാരുടേയും പ്രേരണകൊണ്ടായിരുന്നില്ല. ഞങ്ങള്ക്ക്നേതാവും ഉണ്ടായിരുന്നില്ല. ഈ സംഘടിതശക്തി അമര്ഷത്തിന്റേതായിരുന്നു. പ്രതിഷേധത്തിന്റേതായിരുന്നു. സര്വോപരി വേദനയുടേതായിരുന്നു. പ്രതിഷേധത്തിനുമുമ്പില്സെക്യൂരിറ്റിയുടെ ഭീഷണിയും എയര്ലൈന്സ്ഉദ്യോഗസ്ഥന്റെ പ്രശ്നത്തോടുള്ള മുഖംതിരിക്കലും വിലപ്പോയില്ല. രണ്ടാള്കൂടെ വരികയാണെങ്കില്എയര്ലൈന്സ്മാനേജരോട്സംസാരിക്കാം എന്ന ഓഫറും ഞങ്ങള് തള്ളി. പ്രതിഷേധത്തിന്റെ തീജ്വാലക്ക്മുമ്പിലേക്ക്അവസാനം മേധാവിയെത്തി. മൂന്നു മണിക്ക്ഗോവക്കുള്ള വിമാനം കോഴിക്കോട്ടേക്ക്നീട്ടാമെന്നും ഉച്ചഭക്ഷണം നല്കാമെന്നും മേധാവി നല്കിയ ഉറപ്പ്മാനിച്ച്നിശ്ശബ്ദരായി ഞങ്ങള് കാന്റീനിലേക്ക്നീങ്ങി. ഉച്ചഭക്ഷണം കിട്ടി... ഒരു സമൂസയും ചായയും.
മേധാവി വാക്കു പാലിച്ചു. മൂന്നു മണിക്ക്എയര്പോര്ട്ടില്നിന്നും വിമാനം ആകാശത്തേക്ക് കുതിച്ചു. ഗോവയില്ലാന്റ്ചെയ്ത വിമാനത്തില്നിന്നിറങ്ങിയത്ഒമ്പതു പേര്. ബാക്കിയെല്ലാവരും കരിപ്പൂരിലേക്ക്. ഗോവയില്നിന്നും പറന്നുയര്ന്ന വിമാനത്തില്നിന്നും ശ്രവിച്ച മറ്റൊരു അനൗണ്സ്മെന്റ്വീണ്ടും ഞങ്ങളെ ആശങ്കാകുലരാക്കി. കരിപ്പൂരില്രാത്രി ലാന്റിംഗിനുള്ള സൗകര്യമില്ലാത്തതിനാല് റണ്വേ വ്യക്തമായെങ്കിലേ ലാന്റ്ചെയ്യൂ എന്നും അല്ലെങ്കില്അടുത്ത എയര്പോര്ട്ടിലേക്ക്തിരിച്ചുവിടുമെന്നുമായിരുന്നു ആ അറിയിപ്പ്. വീണ്ടും നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്... അവസാനം കരിപ്പൂരില്ലാന്റ്ചെയ്യാന് പോകുകയാണെന്ന അറിയിപ്പ്മനസ്സിന്കുളിരേകി. വിമാനം കോഴിക്കോട്റണ്വേയില് പറന്നിറങ്ങുമ്പോള്സമയം വൈകിട്ട്6.10. ജിദ്ദയില്നിന്നും കരിപ്പൂരിലേക്കുള്ള യാത്രക്ക്48 മണിക്കൂര്ദൈര്ഘ്യം!

2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

ബീറുകുടിയന്റെ ഭാര്യ

മദ്യം വിഷമാണ്. മദ്യപാനം നമ്മുടെ കുടുംബത്തിന്റേയും സമൂഹത്തിന്റേയും ആരോഗ്യം തകര്ത്തെറിയും. മദ്യപാനത്തിനെതിരെ നിതാന്ത ജാഗ്രത പുലര്ത്താന് മത-സാംസ്കാരിക മേഖലകളില്നിന്നും ആഹ്വാനങ്ങളും ഉപദേശങ്ങളും നിലയ്ക്കാതെ ഉയരുന്നുണ്ട്. അവ വേണ്ടത്ര ഫലപ്രാപ്തിയിലെത്തുന്നില്ലേ?. ഇല്ലെന്നു തന്നെയാണ് നമ്മുടെ നാട്ടിലെ സംഭവവികാസങ്ങള് ചൂണ്ടിക്കാണിക്കുന്നത്. കൊച്ചുകേരളം ദിവസവും കുടിച്ചുവറ്റിക്കുന്നത് കോടികളുടെ മദ്യമാണത്രേ. ആഘോഷദിനങ്ങളില് സര്വരാജ്യ (അതോ സര്വലോകമോ) റെക്കോര്ഡ്. ആള്ക്കഹോള് തകര്ത്തെറിയുന്ന കുടുംബബന്ധങ്ങളും സൃഷ്ടിക്കുന്ന ക്രൈമുകളും ദിനംപ്രതി വാര്ത്തകളായി നമ്മെനോക്കി പല്ലിളിക്കുന്നു. കള്ള്, ചാരായം, വൈന്, ബ്രാണ്ടി, ബീര് എന്നിത്യാദി പേര് കേള്ക്കുമ്പോള് തന്നെ കേരള സ്ത്രീകള് പേടിച്ചുകരയുന്നത് സ്വാഭാവികം മാത്രമാണ്്.
സൗദിയില് ലഭ്യമാവുന്ന ബീര് ആള്ക്കഹോള്ഫ്രീയാണ്. അത് നമ്മെ ലഹരിയില് ആറാട്ടുന്നുമില്ല. അതുകൊണ്ടുതന്നെ ഇവിടെയതിന് വില്പനക്കും ഉപയോഗത്തിനും വിലക്കില്ല. ചൂടന് കാലാവസ്ഥയില് കുടിക്കാന് പറ്റിയ ഒരു പാനീയം എന്നതുകൊണ്ട് മലയാളികള് ഉള്പ്പെടെ പലരും ഇതു കഴിക്കാറുമുണ്ട്. ലത്തീഫും കഴിക്കാറുണ്ട് മൗസി (ബീറുകളിലൊന്നിന്റെ ബ്രാന്ഡ് നെയിം). മൂത്രക്കടച്ചിലിനും മറ്റും ബീര് നല്ലതാണെന്നാണ് സംസാരം. ഉല്പന്നം ചെലവാകാന് കമ്പനി പ്രചരിപ്പിച്ചതാണോ ഇത് എന്നറിയില്ല, അതാവാനാണ് കൂടുതല് സാധ്യത. ഏതായാലും വൈദ്യശാസ്ത്രത്തിന്റെ പിന്ബലം ഈ പ്രചാരണത്തിന് ഉള്ളതായി അറിവില്ല. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കാരനാണ് ലത്തീഫ്. കല്ല്യാണം കഴിച്ചത് ഉള്ള്യേരിക്കാരിയെ. ലത്തീഫിന്റെ ഭാര്യ ജിദ്ദയിലെത്തിയിട്ട് മൂന്നു മാസമേ ആയിട്ടുള്ളൂ. ജിദ്ദയില് ഭാര്യക്കൊപ്പം സുഖമായി വാഴവേ, ഒരു ദിവസം ലത്തീഫിന് ചെറുതായി മൂത്രക്കടച്ചിലും അടിവയറ്റില് ചെറിയ വേദനയുമുണ്ടായി. ഡോക്ടറെ ചെന്നു കാണാനുള്ള ഭാര്യയുടെ നിര്ദേശം മുഖവിലക്കെടുക്കാതെ ലത്തീഫ് അടുത്ത ബഖാലയില് പോയി രണ്ട് മൗസിയും വാങ്ങി റൂമിലെത്തി.
മൗസി ആദ്യമായി കാണുകയായിരുന്നു ലത്തീഫിന്റെ ഭാര്യ. അവര് ലത്തീഫിനോട് ഇതെന്താണ് എന്ന് ചോദിച്ചപ്പോള് ഇത് ബീറാണെന്നും വേണമെങ്കില് ഒന്നെടുത്ത് കുടിച്ചോ എന്നും മറുപടി നല്കി. കേട്ടപാതി കേള്ക്കാത്ത പാതി, ലത്തീഫിന്റെ ഭാര്യയുടെ അലമുറയിട്ടുള്ള കരച്ചിലാണ് അവിടെ ഉയര്ന്നത്. കാര്യമറിയാതെ ലത്തീഫ് പകച്ചു. കരച്ചിലിനിടെ ഉയര്ന്ന പരിഭവവും ഭീഷണിയും കേട്ട് അക്ഷരാര്ഥത്തില് ലത്തീഫ് ഞെട്ടി.
ഞാനെന്തെങ്കിലും ചെയ്യും. ഇമ്മാതിരി കള്ളുട്യനെയാണല്ലോ ബാപ്പച്ചി എനിക്ക് കല്ല്യാണം കഴിച്ചു തന്നത്. ഞാനിപ്പം ബാപ്പച്ചിക്ക് വിളിക്കും എന്നെല്ലാം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു ലത്തീഫിന്റെ കെട്ട്യോളുടെ കരച്ചില്.
ലത്തീഫ് കാര്യം മനസ്സിലാക്കിക്കാന് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഫലമുണ്ടായില്ല. അവസാനം സുഹൃത്തിനെ വിളിച്ചു ഭാര്യയെ കൂട്ടിവരാന് പറഞ്ഞു. സുഹൃത്തിന്റെ ഭാര്യയെത്തി മിസിസ്സ് ലത്തീഫുമായി സംസാരിച്ചു. നാട്ടിലെ ബീറല്ല ഇവനെന്നും ഇവന് ശുദ്ധനാണെന്നും അപകടകാരിയല്ലെന്നും കുടിക്കുന്നത് ഹറാമല്ലെന്നും ലത്തീഫിന്റെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കാന് സുഹൃത്തിന്റെ ഭാര്യ കുറേ കഷ്ടപ്പെട്ടു. അവസാനം വിജയം വരിച്ച സന്തോഷത്തോടെയാണ് അവര് മടങ്ങിയത്.
ദിവസങ്ങള്ക്കു ശേഷം ലത്തീഫിന്റെ ഭാര്യ നാട്ടിലേക്ക് വിളിച്ച് ഉമ്മച്ചിയോടും ഉപ്പച്ചിയോടും സംഭവിച്ച അക്കിടി വിവരിച്ചു, അവളുടെ കാര്യവും കാര്യപ്രാപ്തിയുമോര്ത്ത് അവരും ചിരിച്ചു. ഇന്ന് പാവം ഭാര്യ ബാര്ബിക്കന് എന്ന ബീറിനടിമയാണെന്ന കാര്യം ലത്തീഫിനു മാത്രമേ അറിയൂ.

2010, ഏപ്രിൽ 7, ബുധനാഴ്‌ച

എലന്തപ്പഴത്തിന്റെ സ്വാദ്‌







ഭാഷ, അതൊരു ബല്ലാത്ത പഹയനാണ്. നിങ്ങള്‍ക്ക്‌ഭാഷയറിയില്ല. പക്ഷേ ആശയവിനിമയം നടത്തണം. എന്താ പോംവഴി? അതിനല്ലേ ആഗോള ഏകീകൃത ഭാഷ, ആംഗ്യഭാഷയേ. അതോടൊപ്പം മരുന്നിന്‌ഇച്ചിരി (ശരിയെന്നു പറഞ്ഞാലോ ശരി, തെറ്റെന്നു തോന്നുകിലോ അതും ശരി) ഭാഷയുമുണ്ടെങ്കില് കുശാല്. ഈ ഗള്‍ഫന്ഒരുപാടു കാഴ്‌ചകള്‍കണ്ടു. ചിലതില്‍വിജയപൂര്‍വം അഭിനയിക്കുക കൂടി ചെയ്‌തു. ഞാന്‍കണ്ട, ഞാനറിഞ്ഞ ചില സൗദി അറേബ്യന് പ്രവാസക്കാഴ്‌ചകളിലേക്ക്...ജിദ്ദ ഫൈസലിയ കുബ്‌രി മുറബ്ബക്ക്‌സമീപമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റേഡിയത്തിനു പുറത്താണ്‌സംഭവം. സമയം വൈകിട്ട്‌അഞ്ചു മണി. പര്‍ദയണിഞ്ഞ ധാരാളം സ്‌ത്രീകള്‍ഉള്‍പ്പെടെ ഒരുപാടു പേര്‍ഈവനിംഗ്‌വാക്കിന് ഇറങ്ങിയിരിക്കുന്നു. അറബികള്, പാക്കിസ്ഥാനികള്, യെമനികള്, മിസ്‌രികള്, ഫിലിപ്പിനോകള്, ഇന്ത്യക്കാര്‍തുടങ്ങി വ്യത്യസ്ത രാജ്യക്കാര്, ഭാഷക്കാര്...ചിലര്‍ഭാഷയറിയില്ലെങ്കിലും എന്നും കാണുന്നതുകൊണ്ടു ചിരിയും, ചിലപ്പോള്‍കൈഫല്‍ഹാലും കൈമാറും. കൂടെ കുട്ടികളുള്ളവരാണെങ്കില്‍കുറച്ചു കൂടി അടുക്കും. ആംഗ്യത്തിലൂടെയും മുറിയന്‍ഭാഷയിലൂടെയും അത്യാവശ്യ കാര്യങ്ങള്(പേര്, നാട്, കുട്ടികള്‍പഠിക്കുന്ന ക്ലാസ്‌ഇത്യാദി) അറിയുകയും ചെയ്യും. കുട്ടികള് തമ്മില്‍ചിലപ്പോള്‍മിഠായിയും ബിസ്‌കറ്റും കൈമാറ്റം ചെയ്യുന്നതും സ്വാഭാവികം. അങ്ങനെ ഭാഷയറിയാതെ അടുത്ത ഒരു ടീമിന്റെ അവതരണമാവട്ടെയാദ്യം.സ്റ്റേഡിയത്തിന്റെ പുറത്ത്‌നടപ്പാതയിലായി ഒരു എലന്തപ്പഴ മരം തലയുയര്‍ത്തി നില്‍ക്കുന്നു. കൊച്ചിലകളാലും മുള്ളുകളാലും സമൃദ്ധമായ എലന്തപ്പഴ മരത്തില്‍പച്ചനിറത്തിലുള്ള പാകമാകാത്ത ഒരുപാടു കായകള്‍ക്കിടയില്‍പാകമായി ചുവന്നുതുടുത്ത കുറച്ചെണ്ണവും ഉണ്ട്. സ്ഥിരമായി ഈവനിംഗ്‌വാക്കിന്‌എത്താറുള്ള മലയാളി ടീമിന്റെ കണ്ണിലാണ്‌അത് പതിഞ്ഞത്. അപ്പോള്‍തന്നെ അവരില്‍ഗൃഹാതുരത്വം പീലി വിടര്‍ത്തിയാടി.താമസിച്ചില്ല മലയാളി മങ്കമാര്. കോഴിക്കോട്ടുകാരി നസ്‌ലയും തൊട്ടടുത്ത ഫ്‌ളാറ്റുകളിലെ തൃശൂരുകാരി സീനത്തും പാലക്കാട്ടുകാരി നസീഹയും തിരഞ്ഞു ഒരു കമ്പിനായി. കിട്ടിയ കമ്പുകൊണ്ട്‌ചുവന്നുതുടുത്ത എലന്തപ്പഴങ്ങള്‍കൊഴിച്ചു താഴെയിട്ടു മൂവരും നുണയാന്‍തുടങ്ങി. അപ്പോഴാണ്‌അവര്‍ദിവസവും നടക്കുന്നതിനിടെ പരിചയപ്പെട്ട സിറിയക്കാരിയും യെമനി കുടുംബവും കുട്ടികളും അവരുടെ അടുത്തെത്തിയത്. മലയാളികളുടെ നുണഞ്ഞുകൊണ്ടുള്ള എലന്തപ്പഴത്തീറ്റ അവരില്‍കൗതുകമുണര്‍ത്തി.നസീഹ യെ ശാദ?ആദാ എലന്തപ്പഴം, സുക്‌റി, ദാഅവര് എലന്തപ്പഴം വാങ്ങി തിരിച്ചും മറിച്ചും നോക്കി. അവസാനം കുട്ടികളടക്കം എല്ലാവരും എലന്തപ്പഴം വായിലേക്കിട്ടു നുണഞ്ഞു.കോയിസ്, സുക്‌്‌റി എന്നെല്ലാം അവര് പിറുപിറുക്കുമ്പോള്‍നമ്മുടെ മലയാളി മങ്കമാര്‍ക്ക്‌ആധി കയറി. കാരണമെന്തെന്നല്ലേ.അവര്‍ആദ്യമായല്ലെ എലന്തപ്പഴം തിന്നുന്നത്. അതിന്റെ കുരു കടിച്ചാല്‍കുട്ടികളുടെ പല്ല് പൊട്ടിപ്പോവില്ലേ. അല്ലെങ്കില്‍അതവര്‍വിഴുങ്ങിപ്പോവില്ലേ. അറബിയില്‍എങ്ങനെ ഇവരെ പറഞ്ഞു മനസ്സിലാക്കും, നസ്ല പറഞ്ഞു തീരുംമുമ്പേ നസീഹയുടെ ആംഗ്യാഭിനയം തുടങ്ങിക്കഴിഞ്ഞിരുന്നു. നസീഹ കൈഞൊടിച്ച്‌അവരുടെയെല്ലാം ശ്രദ്ധ അവളിലേക്കാകര്‍ഷിപ്പിച്ചു. എന്നിട്ട്‌അവള്‍വായ്‌തുറന്നു എലന്തപ്പഴക്കുരു കൈകൊണ്ട്‌തൊട്ടു കാണിച്ചു. എന്നിട്ട്‌തു..തു... എന്നു പറഞ്ഞു വായിലുള്ള എലന്തപ്പഴക്കുരു താഴേക്ക്‌ഒരൊറ്റ തുപ്പ്. സംഗതി ഏറ്റു. ഇമാമിനെ പിന്തുടരുന്ന പോലെ സിറിയ, യെമനി കുടുംബ സംഘം കുട്ടികള്‍ഉള്‍പ്പെടെ എലന്തപ്പഴക്കുരു പുറത്തേക്ക് ഒരൊറ്റ തുപ്പ്. ശേഷം എല്ലാവരും നടക്കല്‍കര്‍മത്തില്‍മുഴുകി. പടച്ചോനെ ഇനി എലന്തപ്പഴം പഴുത്താല്‍തിന്നാന്‍കിട്ടൂല, അറബികള്‍രസമറിഞ്ഞു- നസ്ല പിറുപിറുത്തത്‌കുറച്ചുറക്കെ ആയിപ്പോയി.

2010, ഏപ്രിൽ 6, ചൊവ്വാഴ്ച

ബര്‍ക്കത്തുള്ള പെണ്ണ്‌

പാറയില്‍ അബ്‌ദു ഹാജി എന്ന അബ്‌ദുള്ളക്കോയ ഹാജിയുടെ പുന്നാര മോള്‌ കദീശു ബര്‍ക്കത്തുള്ളോളാണ്‌. അബ്‌ദുഹാജിക്ക്‌ മോളെന്ന്‌ വെച്ചാല്‍ ജീവനാണ്‌. അതങ്ങനെയല്ലാതെ വരുമോ. കല്ലായി പുഴയില്‍ തെരപ്പന്‍ കുത്തി നടന്ന ഹാജിയാര്‌ മരപ്പാണ്ടികശാലയുടെ ഉടമയായത്‌ കെട്ടിയോള്‍ ബീപാത്തു കദീശുവിനെ പെറ്റതിനു ശേഷമാണെന്ന്‌ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. ഹാജിയാരു തന്നെ തലയുയര്‍ത്തി അഭിമാനപൂര്‍വം കുറ്റിച്ചിറ കുളപ്പടവിലിരുന്ന്‌ നാലാള്‍ കേള്‍ക്കേ പറയാറുള്ളതാണ്‌ `ന്റെ മോള്‌ കദീശു ബര്‍ക്കത്തുള്ളോളാ'. കേള്‍ക്കുന്നവര്‍ അതു തലകുലുക്കി, തലചൊറിഞ്ഞ്‌ സമ്മതിച്ചു കൊടുക്കും `നേരാ ഇങ്ങള്‌ പറഞ്ഞത്‌ ഓള്‌ പാഗ്യള്ളോളാ'. പിന്നെ കാക്കാന്റെ മക്കാനിയില്‍നിന്ന്‌ ചായയും കല്‌ത്തപ്പവും കഴിച്ച്‌ തന്റെ പഴയ കാലത്തേക്ക്‌ കുതിച്ചുപായും ഹാജിയാര്‌. എല്ലാം കഴിഞ്ഞ്‌ തോള്‍മുണ്ട്‌ ശരിയാക്കി ഹാജിയാര്‌ വീട്ടിലേക്ക്‌ തിരിച്ച്‌ പോവുമ്പോള്‍ മക്കാനിയില്‍നിന്ന്‌ പറയുന്നത്‌ കേള്‍ക്കാം ` തീരെ കിബറില്ലാത്ത മനിസനാ'.
പ്രകൃതി കദീശുവിന്റെ പൂമേനിയില്‍ കാലത്തിനൊത്ത്‌ ചിത്രം വരച്ചപ്പോള്‍ പത്രാസിനും പങ്കീസിനുമൊത്ത പുതിയാപ്പിളനെ കണ്ടെത്താനുള്ള നൊട്ടോട്ടത്തിലായി കല്ല്യാണ ബ്രോക്കര്‍മാര്‍. ഹാജിയാരുടെ മോള്‍ക്ക്‌ നല്ല ഒരു ബന്ധം ഒത്തു വന്നാല്‍ ബ്രോക്കര്‍ക്ക്‌ കോളാവും എന്നറിയാവുന്നവര്‍ തലങ്ങും വിലങ്ങും ഓടി. കദീശു എന്ന മൊഞ്ചത്തിക്ക്‌ ഒത്തൊരു മാരനെ തേടി. കൊണ്ടുവരുന്ന ആലോചനയൊന്നും ഹാജിയാര്‍ക്ക്‌ പിടിച്ചില്ല. ഒന്നുകില്‍ പുതിയാപ്പിളക്ക്‌ തറവാടുപോര, തറവാടൊത്താല്‍ `മൊഞ്ച്‌' പോര, തറവാടും സൗന്ദര്യവുമൊത്താല്‍ പഠിപ്പു പോര. അങ്ങനെ നീണ്ടുപോയി കുറവുകളുടെ പട്ടിക. എല്ലാമൊത്തൊരു മാരനെ കൊണ്ടുവന്നത്‌ കല്ല്യാണ ബ്രോക്കര്‍ ഹസ്സന്‍ക്ക്യയാണ്‌. പുതിയാപ്പിളക്ക്‌ തങ്കം പോലത്തെ സ്വഭാവം, പത്രാസും പങ്കീസുമുള്ള തറവാട്‌, ഉറുമാന്‍ പഴത്തിന്റെ നിറം, പഠിപ്പുണ്ട്‌, പോരെങ്കില്‍ ജോലി അങ്ങ്‌ പെനാംഗിലും. ഹാജിയാര്‍ക്കും ബീപാത്തുവിനും പുതിയാപ്പിളയെ ഇഷ്‌ടപ്പെടാന്‍ ഇതില്‍ കൂടുതലെന്തു വേണം. ഹാജിയാര്‍ക്കിഷ്‌ടപ്പെട്ടപ്പോള്‍ ഹസ്സന്‍ക്ക്യ തുള്ളിച്ചാടി കൊപ്രസ്സന്‍ വീട്ടിലേക്ക്‌ പാഞ്ഞു. ആലിക്കോയന്റെ ബാപ്പ അവറാന്‍ കോയ ഹാജിയുമായി ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍.
അറസ്സാമാനവും മറ്റും നല്‍കാമെന്ന്‌ അബ്‌ദുഹാജിയും രണ്ടര പവന്‍ മഹറായി കൊടുക്കാമെന്ന്‌ അവറാന്‍ കോയ ഹാജിയും സമ്മതിച്ചതോടെ കൊപ്രസ്സന്‍ വീട്ടില്‍വെച്ച്‌ വാക്ക്‌ കൊടുക്കല്‍ ഗംഭീരമായി നടത്തപ്പെട്ടു. ഹാജിയാരും ഇരുപതാളുകളും പെണ്ണിന്റെ ഭാഗത്തുനിന്ന്‌ ചടങ്ങിന്‌ ചെന്നു. റബിയുല്‍ അവ്വല്‍ പതിനാലിന്‌ നിക്കാഹും കല്ല്യാണവും നിശ്ചയിക്കപ്പെട്ടു.
പാറയില്‍ തറവാട്‌ അടിയന്തിരത്തിന്റെ ഒരുക്കങ്ങളിലേക്ക്‌ നീങ്ങി. വിളി കൊടുക്കലിന്റെയന്ന്‌ കല്ല്യാണത്തിന്‌ ക്ഷണിക്കേണ്ട പെണ്ണുങ്ങളുടെ ലിസ്റ്റ്‌ ബീപാത്തുവും നാത്തൂന്‍മാരും മറ്റു കാരണോത്തികളും കൂടി തയ്യാറാക്കി ബിളിക്കാരത്തി പരക്ക പാത്തൂനെ ഏല്‍പ്പിച്ചു. അറുന്നൂറു വീടുകളുടെ ലിസ്റ്റുമായി, പുതിയ പോക്കണവും ധരിച്ചു കുടയുമെടുത്ത്‌ പാത്തു ഇറങ്ങി.
`പാറയിലെ ബീപാത്തുന്റെ മോള്‌ കദീശൂന്റെ കല്ല്യാണം റബിയുല്‍ അവ്വല്‍ പതിനാലിന്‌ ഉച്ചക്കാണ്‌. ഇങ്ങളും കുട്ട്യേളും ശനിയാഴ്‌ചേം ഞാറാഴ്‌ചേം നേരത്തെ കാലത്തെ ബരണം' പാത്തുവിന്റെ ശബ്‌ദം തെക്കേപ്പുറത്തെ വീടുകളില്‍ മുഴങ്ങിയപ്പോള്‍ ആണുങ്ങള്‍ക്കുള്ള ക്ഷണക്കത്തുമായി വിളിക്കാരന്‍ മമ്മുദ്യ സൈക്കിളില്‍ തറവാടുകള്‍ കയറിയിറങ്ങി. പാറയില്‍ മുറ്റത്ത്‌ പന്തലിന്റെ പണിതുടങ്ങിയപ്പോള്‍, അകത്ത്‌ കാരണോത്തികള്‍ മുറുക്കിത്തുപ്പി കാലും നീട്ടിയിരുന്ന്‌ അരി ചേറലിന്‌ നേതൃത്വം നല്‍കി. കുറ്റിച്ചിറ കുളപ്പടവിലും പുളിന്റെചോട്ടിലും കൂടിയ തെക്കേപ്പുറത്തെ ആണുങ്ങള്‍ കല്ല്യാണ ഒരുക്കങ്ങളുടെ മജ പറഞ്ഞു സമയം പോക്കി.
വെറ്റില കെട്ടിനു തന്നെ ആയിരത്തോളമാളുകള്‍ അണിനിരന്നു. വന്നവര്‍ക്കെല്ലാം നെയ്‌ച്ചോറും കോഴി ഇസ്റ്റും മൂരിയിറച്ചി വരട്ടിയതും നല്‌കി. വെപ്പുകാരന്‍ മൊയ്‌തീന്‍ തോളില്‍ മുണ്ടിട്ട്‌ ആള്‍ക്കൂട്ടത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി. അകത്ത്‌ പെണ്ണുങ്ങളുടെ ബഹളത്തിനിടക്കും ഒപ്പനപ്പാട്ടിന്റെ ഈരടികള്‍ ഉയര്‍ന്നുപൊങ്ങി. കാച്ചിയും തട്ടവുമിട്ട പെണ്ണുങ്ങള്‍ പുയ്യ്യോട്ടിയുടെ കൈകളില്‍ മൈലാഞ്ചിയണിയിച്ചു ഓശാരം നല്‍കി. അബ്‌ദു ഹാജി അഭിമാനപൂര്‍വം പടാപ്പുറത്ത്‌ ഉലാത്തിയപ്പോള്‍ നടുവകത്ത്‌ പെണ്ണുങ്ങള്‍ക്ക്‌ വെറ്റിലടക്ക കൊടുക്കുന്ന തിരക്കിലായിരുന്നു ബീപാത്തു. വര്‍ത്തമാനത്തിന്റെ കിസയഴിച്ചു പന്തലിലെ സ്റ്റേജില്‍ വട്ടത്തിലിരുന്ന പ്രമുഖര്‍ വെറ്റിലകെട്ടും കഴിഞ്ഞ്‌ തിരിച്ചുപോകുമ്പോള്‍ ഹൈദ്രോസ്‌ പള്ളിയില്‍നിന്ന്‌ സുബഹ്‌ ബാങ്ക്‌ ഉയര്‍ന്നു. കിഴക്ക്‌ വെള്ള കീറുമ്പോഴും വെപ്പുപന്തലില്‍നിന്ന്‌ തേങ്ങ ചിരകുന്നതിന്റേയും ഉള്ളിയരിയുന്നതിന്റേയും ഇറച്ചി കഴുകുന്നതിന്റേയും ശബ്‌ദം ഉയരുന്നുണ്ടായിരുന്നു.
മിശ്‌കാല്‍ പള്ളിയില്‍നിന്ന്‌ ളുഹര്‍ നമസ്‌കരിച്ച്‌ ആണുങ്ങള്‍ പാറയിലേക്ക്‌ പ്രവഹിച്ചു തുടങ്ങി. പുതിയാപ്പിളക്കും പാര്‍ട്ടിക്കും ഗംഭീര വരവേല്‍പ്പാണ്‌ നല്‌കിയത്‌. പുതിയാപ്പിളയെ സ്റ്റേജില്‍ വിരിച്ച വെള്ളയിലിരുത്തി. ഖാസി നിക്കാഹിനു നേതൃത്വം നല്‌കി. മാസറ വിരിച്ച്‌ ചൂടുള്ള കോഴി ബിരിയാണി വിളമ്പി. പെണ്ണുങ്ങളുടെ പുതുക്കവും മറുപുതുക്കവും ഒരുല്‍സവം തന്നെയായിരുന്നു പ്രദേശത്തുകാര്‍ക്ക്‌. പുതുക്കത്തിന്‌ തൊണ്ണൂറു പെണ്ണുങ്ങള്‍ വന്നപ്പോള്‍ മറുപുതുക്കത്തിന്‌ എണ്‍പതു പെണ്ണുങ്ങളും പത്തു കുട്ടികളുമാണ്‌ പാറയില്‍നിന്നു പോയത്‌. പുതിയാപ്പിളയുടെ കാരണവന്മാരും സ്‌നേഹിതന്മാരുമടക്കം നൂറ്റിയമ്പതു ആള്‍ക്കാരോളം പങ്കെടുത്ത രാത്രിയിലെ `മൂടൈമാണവും' കഴിഞ്ഞപ്പോള്‍ തെക്കേപ്പുറത്തിന്‌ ഓര്‍മിക്കാനുള്ള ഒരു മഹാ സംഭവമായി മാറി പാറയില്‍ അബ്‌ദു ഹാജിയുടെ മകള്‍ കദീശുവിന്റെ കല്ല്യാണം. കുളപ്പടവിലും മക്കാനിയിലും ഒശാന്റെ പീടികയിലും വളരെക്കാലം അതൊരു സംസാരവിഷയമായി. നാട്ടില്‍ കോളറയും മഹാമാരിയും വന്നപ്പോള്‍ തെക്കേപ്പുറത്തുകാര്‍ അബ്‌ദു ഹാജിയുടെ ബിരിയാണിയുടേയും നെയ്‌ച്ചോറിന്റേയും രുചി മറന്നു. കല്ല്യാണപ്പൊലിമ വിസ്‌മൃതിയിലായി.
കല്ല്യാണം കഴിഞ്ഞ്‌ ആലിക്കോയ പെനാംഗിലേക്ക്‌ തിരിച്ചു പോയിട്ട്‌ ഒന്നര വര്‍ഷം കഴിഞ്ഞു. കദീശുമായുള്ള സമ്പര്‍ക്കം കത്തിലും ഫോണിലുമൊതുങ്ങി. നാട്ടിലേക്ക്‌ വരാന്‍ ലീവ്‌ കിട്ടുന്നില്ലെന്ന പുതിയാപ്പിളയുടെ പരാതി കേട്ട്‌ ഹാജിയാരും ബീപാത്തും നെടുവീര്‍പ്പിട്ടു. കദീശുവിന്റെ സുഖവിവരമറിയാന്‍ പുതിയാപ്പിളയുടെ സ്‌നേഹിതന്‍ ബഷീര്‍ ഇടക്കിടക്കും ബാപ്പ അവറാന്‍ ഹാജി വല്ലപ്പോഴും വന്നു. ബഷീര്‍ ഹാജിയാര്‍ സ്ഥലത്തുള്ളപ്പോഴും ഇല്ലാത്തപ്പോഴും വന്നു. കദീശു ബഷീറിന്‌ ചായയും പലഹാരങ്ങളും കൊടുത്തു. ബഷീര്‍ നാട്ടിലേയും പെനാംഗിലേയും ആലിക്കോയയുടെ കഥകള്‍ പറഞ്ഞു. കഥ കേട്ട്‌ കദീശു ചിരിച്ചപ്പോള്‍ കൂടെ ബഷീറും ചിരിച്ചു.
`പാറയിലെ കദീശൂന്‌ പള്ളേലാണ്‌ ഓള്‌ ചര്‍ത്തിക്കാന്‍ തൊടങ്ങി' അബ്‌ദുഹാജി അറിയുംമുമ്പേ കാര്യം കെട്ടിയോന്‍ പോക്കരിന്റെ ചെവിയിലെത്തിച്ചത്‌ പാറയില്‍ തറവാട്ടിലെ പണിക്കാരത്തി സൈനുവാണ്‌. പോക്കരത്‌ തൃക്കോവില്‍ ഇടവഴിയിലും തെക്കുംതലയിലും കുറ്റിച്ചിറയിലും വിതറി. നാലാള്‍ കൂടുന്നിടത്ത്‌ പറയാനും ചിരിക്കാനും ഒരുവക കിട്ടിയതില്‍ പണിയില്ലാത്ത ചെറുപ്പക്കാരും പണികഴിഞ്ഞ വൃദ്ധന്മാരും ആഹ്ലാദിച്ചു.
ഹാജിയാരുടെ ചെവിയില്‍ വിവരമെത്തിയത്‌ തെക്കുംതലയില്‍നിന്നാണ്‌. ഹാജിയാര്‍ നടന്നും ഓടിയും ചെന്നു നിന്നത്‌ പാറയിലെ പടാപ്പുറത്താണ്‌.
`ബീപാത്തു... എടീ...' ഹാജിയാരുടെ ഉച്ചത്തിലുള്ള വിളികേട്ടാണ്‌ നടുവകത്തുനിന്ന്‌ ബീപാത്തു ഉമ്മറത്തേക്കു വന്നത്‌.
`എടീ കേട്ടത്‌ നേരാണോ, കദീശൂന്‌ പള്ളേലാണോ. ഓള്‌ ചര്‍ത്തിച്ചീനോ'
`അയ്‌ന്‌ ങ്ങക്കേന്താ മനിസനേ ഓക്ക്‌ പള്ളേലാണെങ്കില്‌. ഓളെ കെട്ട്‌ കയിഞ്ഞീലേ. ഓക്ക്‌ പിയ്യാപ്ലല്ല്യേ. പിന്നെന്താത്ര ഹാലിളകാന്‌ '
`എടീ, ബലാലെ ഓളെ പിയ്യാപ്ല പോയിട്ട്‌ എത്ര കാലായി. പിന്നെങ്ങനാണ്ടി പള്ളെലാവ്വ.'
`ഇതാ മന്‌സനെ ഇങ്ങക്ക്‌ ബിവരല്ല്യാന്ന്‌ പറേണത്‌. ഓളെ പിയ്യാപ്ല ഓളോട്‌ പോണില്‌ ബിശായം പറയണില്ലേന്ന്‌. പോണിക്കൂടെ പള്ളേലാവൂലെ. ഇത്‌ പയേ കാലാണോ. ഓളും പിന്നെ, ഇബ്‌ടെ ബര്‌ണെ പിയ്യാപ്ലന്റെ ചങ്ങായി ബഷീറും പറേണത്‌ അങ്ങനെ ആവൂംന്ന. ഓലൊക്കെ പടിപ്പുള്ളോലല്ലേ.
ഓള്‌ ബര്‍ക്കത്തും അതബും ഇള്ളോള. ഇതും ഒര്‌ ബര്‍ക്കത്തല്ലേന്ന്‌' ബീപാത്തുവിന്റെ വാക്കുകളെക്കുറിച്ച്‌ ഹാജിയാര്‍ ഒരു നിമിഷമാലോചിച്ചു. പിന്നീട്‌
ചാരു കസേരയില്‍ കാലും നീട്ടിയിരുന്ന്‌ ഒന്നുകൂടിയാലോചിച്ചു. അല്‌പ സമയം അങ്ങനെ ഇരുന്ന്‌ ശരിവെക്കുന്ന രീതിയില്‍ തല കുലുക്കി. പിന്നെ നീട്ടി വിളിച്ചു ` ബീപാത്തൂ...ചോറ്‌ ബെളമ്പ്‌'.
പിറ്റേന്ന്‌ സുബഹ്‌ നമസ്‌കാരം കഴിഞ്ഞ്‌ കാക്കാന്റെ മക്കാനിയില്‍ ചൂടു ചായയേയും കല്‌ത്തപ്പത്തേയും സാക്ഷി നിറുത്തി തന്റെ കൂടെയുള്ളവരോട്‌ ഹാജിയാര്‌ പറഞ്ഞു. ` ന്റെ മോള്‌ ബര്‍ക്കത്തുള്ളോളാ. ഓക്ക്‌ പോണിക്കൂടി ബിശേഷായി'. ചായ കുടിച്ച്‌ തോളില്‍ മുണ്ടെടുത്തിട്ട്‌ ഹാജിയാര്‍ പോകുമ്പോള്‍ ഓസിന്‌ ചായ കുടിച്ചിരുന്നവര്‍ പറഞ്ഞു `തീരെ കിബറില്ലാത്ത മനിസനാ'. അതല്ല, വര്‍ത്തമാനം കേട്ട്‌ ്‌ മക്കാനിയില്‍ ഉണ്ടായിരുന്നവര്‍ ഊറിച്ചിരിച്ചെന്നും തെക്കേപ്പുറത്ത്‌ സംസാരമുണ്ട്‌.




(ഇതൊരു കഥ മാത്രം)

2010, ഏപ്രിൽ 4, ഞായറാഴ്‌ച

കംപ്യൂട്ടര്‍ അറിയാതെ ഒരു എന്‍ട്രി


പ്രവാസിയെ രണ്ടായി തരം തിരിക്കാമെന്നു തോന്നുന്നു. ഒരു വിഭാഗം ഫാമിലിയെന്നും മറ്റേ വിഭാഗം ബാച്ചിലറെന്നും. ബാച്ചിലറെന്നാല്‍ അവിവാഹിതനെന്നും ബ്രഹ്മചാരിയെന്നുമൊക്കെയാണെന്ന്‌ തെറ്റിദ്ധരിക്കരുത്‌. ഇവിടെയുള്ള ബാച്ചിലേഴ്‌സിന്‌ ഭാര്യയുണ്ട്‌. മക്കളുണ്ട്‌. പക്ഷേ അവരെല്ലാം നാട്ടിലാണെന്നു മാത്രം. അതുകൊണ്ടിവര്‍ ഇവിടെ ബാച്ചിലര്‍ എന്നറിയപ്പെടുന്നു. ഇവിടെ ഭാര്യയും മക്കളുമുള്ളവരാണ്‌ ഫാമിലി കാറ്റഗറിയില്‍ പെടുന്നവര്‍. ഫാമിലിക്കാര്‍ക്ക്‌ ചിലര്‍ക്കെങ്കിലും ബാച്ചിലേഴ്‌സിനെ പുഛമാണെന്ന്‌ പല ഏകാകികളും വിശ്വസിക്കുന്നു. ഇതവരുടെ തോന്നലാവാം. അല്ലെങ്കില്‍ ചില ഫാമിലിയെങ്കിലും വെച്ചുപുലര്‍ത്തുന്ന മനോഭാവമാകാം. പക്ഷേ ഒന്നുറപ്പാണ്‌. എവിടെയും മുന്‍ഗണന ലഭിക്കുന്നത്‌ ഫാമിലിക്കു തന്നെ.
ഈയുള്ളവന്‍ വര്‍ഷങ്ങളോളം ഇവിടെ ബാച്ചിലര്‍ കാറ്റഗറിയില്‍ കഴിഞ്ഞു പോരുകയായിരുന്നു. പ്രവാസരോഗങ്ങള്‍ -ഷുഗര്‍, കൊളസ്‌ട്രോള്‍, ബ്ലഡ്‌ പ്രഷര്‍ ഇത്യാദിയെന്നു വിവക്ഷ- കൂടുതലും ടെന്‍ഷന്‍ മൂലമാണ്‌ വരുന്നതെന്നും ഒറ്റക്കുള്ള വാസം ടെന്‍ഷന്‍ അധികരിപ്പിക്കുമെന്നുമുള്ള വൈദ്യശിരോമണികളുടെ നിലയ്‌ക്കാത്ത ഉപദേശവും കാലം ശരീരത്തില്‍ കോറിയിട്ടുകൊണ്ടിരിക്കുന്ന ജരാനരകളും മുഖവിലക്കെടുത്താണ്‌ അവസാനം ഫാമിലി കാറ്റഗറിയിലേക്കു മാറാന്‍ നിര്‍ബന്ധിതനായത്‌.
ഭാര്യയും കൊച്ചു മകളും ജിദ്ദ എയര്‍പോര്‍ട്ടിലിറങ്ങുന്ന ദിവസം സമാഗതമായി. ആദ്യമായി വരുന്നതായതിനാല്‍ നേരത്തെ എയര്‍പോര്‍ട്ടിലെത്തണമെന്നും അവരെത്തിയാല്‍ ജവാസാത്ത്‌ ഉദ്യോഗസ്ഥന്‍ വന്ന്‌ ഇഖാമ വാങ്ങിക്കൊണ്ടുപോകുമെന്നും അവര്‍ വിളിക്കുന്ന സമയത്ത്‌ അവിടെ ഉണ്ടായിരിക്കണമെന്നും മറ്റുമുള്ള അനുഭവസ്ഥരുടെ വിശദീകരണ പ്രകാരം വരുന്നത്‌ എയര്‍ ഇന്ത്യയിലല്ലോ എന്നറിയാമായിരുന്നിട്ടും അര മണിക്കൂര്‍ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തി. എയറിന്ത്യക്കറിയില്ലല്ലോ, ഞാന്‍ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്ന കാര്യം. പതിവുമുറ തെറ്റിച്ചില്ലവന്‍. വൈകല്‍ വല്ലാതുണ്ടായില്ല, ഒരു മണിക്കൂര്‍ മാത്രം. അവര്‍ വരുന്നതും ഇഖാമ ആവശ്യപ്പെടുന്നതും കാത്ത്‌ ഞാന്‍ നിന്നു. അപ്പോഴതാ അവര്‍ വരുന്നു. മുന്‍പില്‍ എയര്‍പോര്‍ട്ട്‌ ട്രോളിയുരുട്ടി ഒരു ചെറുപ്പക്കാരന്‍. പിന്നില്‍ ആകാംക്ഷയോടെ ഭാര്യയും മകളും. ചെറുപ്പക്കാരന്‍ നാട്ടുകാരനാണെന്നും കരിപ്പൂര്‍ മുതല്‍ ഇവരെ സഹായിക്കാന്‍ നിയുക്തനായ വ്യക്തിയാണിയാളെന്നും (അങ്ങനെയാണേയ്‌ നാട്ടില്‍നിന്ന്‌ ഇവരെ കയറ്റിവിട്ട ശേഷം ഫോണ്‍ ചെയ്‌ത്‌ അറിയിച്ചത്‌) ധരിച്ച്‌ സലാം ചൊല്ലി അയാള്‍ക്ക്‌ കൈകൊടുത്തു. ചെറുപ്പക്കാരന്‍ അസ്‌റ റിയാല്‍ എന്നു പറഞ്ഞ്‌ പണത്തിനായി കൈ നീട്ടിയപ്പോഴല്ലേ ഇവന്‍ അവനല്ലെന്നും എയര്‍പോര്‍ട്ടിലെ ട്രോളിബോയ്‌ ആണെന്നും അറിഞ്ഞത്‌. പത്ത്‌ റിയാല്‍ കൊടുത്ത്‌ അയാളെ ഒഴിവാക്കി ഭാര്യയുടെ കൈയില്‍നിന്നും പാസ്‌പോര്‍ട്ട്‌ വാങ്ങി പരിശോധിച്ചു. പാസ്‌പോര്‍ട്ടില്‍ എന്‍ട്രി സീല്‍ അടിച്ചിട്ടുണ്ട്‌.
എല്ലാം ശുഭപര്യവസായിയായി എന്നു കരുതിയിരിക്കുമ്പോഴാണ്‌ വല്ലാത്തൊരു ഗുലുമാല്‌ വന്നുപെട്ടതറിഞ്ഞത്‌. ഭാര്യയും മകളും വന്നിറങ്ങിയത്‌ കംപ്യൂട്ടറേമാന്‍ അറിഞ്ഞിട്ടില്ലത്രേ. പിറ്റേന്ന്‌്‌ കമ്പനിയിലെ മുആഖിബ്‌ ഇഖാമക്കു വേണ്ടി പാസ്‌പോര്‍ട്ട്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ സഹിതം ജവാസാത്തില്‍ സമര്‍പ്പിച്ചപ്പോഴാണ്‌ ഭാര്യയും മകളും ജിദ്ദയിലെത്താത്ത വിവരമറിയുന്നത്‌. മുആഖിബ്‌ തിരിച്ചേല്‍പിച്ച പാസ്‌പോര്‍ട്ടുമായി സൃഹൃത്തിനേയും കൂട്ടി നേരെ എയര്‍പോര്‍ട്ടിലെത്തി. അവിടെ ജവാസാത്തിന്റെ കൗണ്ടറില്‍ ചെന്ന്‌ സുഹൃത്ത്‌ കാര്യം പറഞ്ഞപ്പോള്‍ അകത്തേക്കു കടത്തിവിട്ടു. സ്‌നേഹിതനാണ്‌ വിഷയം അവതരിപ്പിച്ചത്‌. പാസ്‌പോര്‍ട്ട്‌ വാങ്ങിനോക്കിയ ജവാസാത്ത്‌ ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ടില്‍ സീലുണ്ടല്ലോ, പിന്നെയെന്താണ്‌ പ്രശ്‌നം എന്നു ചോദിച്ചപ്പോള്‍ കംപ്യൂട്ടറില്‍ ഫീഡ്‌ ചെയ്‌തിട്ടില്ലെന്നും അതുകൊണ്ട്‌ ഇവിടെനിന്നും ശരിയാക്കിവരാന്‍ ജവാസാത്ത്‌ ഓഫീസില്‍നിന്നും പറഞ്ഞെന്നും ഞങ്ങള്‍ മറുപടി പറഞ്ഞു. ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ട്‌ നോക്കി കംപ്യൂട്ടറില്‍ എന്തൊക്കെയോ ടൈപ്‌ ചെയ്‌തു. എന്നിട്ട്‌ എല്ലാം ശരിയാണ്‌, കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞ്‌ പാസ്‌പോര്‍ട്ട്‌ ഞങ്ങള്‍ക്ക്‌ തിരിച്ചുനല്‍കി. ഞാനത്‌ വീണ്ടും മുആഖിബിന്‌ നല്‍കി, പിറ്റെന്നു തന്നെ ഇഖാമയും കിട്ടി. എന്റെ ഒരു സ്‌നേഹിതന്റെ ഫാമിലിക്കും ഇതേ പറ്റു പറ്റിയിരുന്നു. അവര്‍ വിമാനമിറങ്ങിയത്‌ റിയാദിലായിരുന്നുവെന്നു മാത്രം. അദ്ദേഹത്തിനതു ശരിയാക്കാന്‍ റിയാദില്‍ പോകേണ്ടിവന്നു.

2010, ഏപ്രിൽ 2, വെള്ളിയാഴ്‌ച

അലവിക്കുട്ടി എഴുത്തച്ഛനായ കഥ








എന്റെയൊരു സ്നേഹിതന് അക്കൗണ്ട് ഓപണ് ചെയ്യാനാണ് അദ്ദേഹത്തിന്റെ കൂടെ ബാങ്കിലെത്തിയത്. ടോക്കണ് സിസ്റ്റമൊന്നും അന്നവിടെ കണ്ടില്ല. സെക്യൂരിറ്റി പറഞ്ഞതനുസരിച്ച് നേരെ കൗണ്ടറില് ചെന്ന് സ്നേഹിതന് അവന്റെ ഓഫീസില്നിന്ന് നല്കിയ ലെറ്റര് കാണിച്ചു. ബാങ്കുദ്യോഗസ്ഥന് ലെറ്റര് വാങ്ങി പരിശോധിച്ച ശേഷം ഒരു ഫോം തന്നു പൂരിപ്പിച്ചു നല്കാന് പറഞ്ഞതു പ്രകാരം പാസ്പോര്ട്ട്, ഇഖാമ ഫോട്ടോകോപ്പിയും ഓഫീസ് ലെറ്ററും സഹിതം പൂരിപ്പിച്ച ഫോം കൗണ്ടറില് നല്കി. ഫോമില് ഫസ്റ്റ് നെയിം, സെക്കന്റ് നെയിം (ബാപ്പയുടെ പേര്), തേര്ഡ് നെയിം (ബല്യുപ്പയുടെ പേര്), ഫോര്ത്ത് നെയിം (ബല്യുപ്പയുടെ ബാപ്പയുടെ പേര്) എന്നു കാണിച്ചതുകൊണ്ട് (പാസ്പോര്ട്ട് പ്രകാരം തന്നെ പേര് പൂരിപ്പിക്കണമെന്ന് കൗണ്ടറില്നിന്ന് നിര്ദേശമുണ്ടായിരുന്നു) സ്നേഹിതന് ഒന്നാം പേരിന്റെ സ്ഥാനത്ത് എഴുത്തച്ഛന് എന്നും രണ്ടാം കോളത്തില് കണ്ടി എന്നും മൂന്നാം പേര് അലവി, നാലാം പേര് കുട്ടി എന്നും എഴുതി. അങ്ങനെ കുട്ടിയുടെ മകന് അലവിയുടെ പുത്രന് കണ്ടിയായി എന്റെ സ്നേഹിതന് എഴുത്തച്ഛന്റെ അച്ഛന്. അലവിക്കുട്ടിയില്നിന്ന് എഴുത്തച്ഛനിലേക്കുള്ള പേരുമാറ്റം നിമിഷങ്ങള്ക്കുള്ളിലായിരുന്നു. പൂരിപ്പിച്ച ഫോം സ്വീകരിച്ച ഉദ്യോഗസ്ഥന് കോളമെല്ലാം പൂരിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിച്ച് അവിടെയിരിക്കൂ, വിളിക്കാമെന്ന് പറഞ്ഞതിന്പടി കസ്റ്റമേഴ്സിനായി ഒരുക്കിയ സോഫയില് ഇരുന്നു. ഞങ്ങള്ക്കരികില് സുമുഖനായ ഒരു ചെറുപ്പക്കാരന് ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ പിറുപിറുപ്പ് മലയാളത്തിലായതുകൊണ്ട് അല്പനേരം മുഖത്തേക്കു നോക്കിപ്പോയി. പിറുപിറുപ്പിന് അമര്ഷത്തിന്റെ ചുവയായിരുന്നു. ഞാനയാളുമായി പരിചയപ്പെട്ടു.
നാട്ടിലെവിടെയാ
പൊന്നാനി
പേര്
റസാക്ക്
ഇവിടെ
സിവില് എന്ജിനീയറാണ് പുള്ളി. ജോലി ജിദ്ദയിലെ ഒരു പ്രമുഖ കണ്സ്ട്രക്ഷന് കമ്പനിയില്. ഇപ്പോള് ശുഹൈബയിലുള്ള കമ്പനി സൈറ്റില് ജോലി ചെയ്യുന്നു. നാട്ടില്നിന്നു വന്നിട്ട് അഞ്ചു മാസമേ ആയുള്ളൂ.
ഞാനും എന്റെ സ്നേഹിതനും പേരും നാടും ജോലിയും മറ്റും വിവരിച്ച് വിശാലമായി തന്നെ ചെറുപ്പക്കാരനെ പരിചയപ്പെട്ടു. അപ്പോഴേക്കും മറ്റൊരു കൗണ്ടറില് എത്തശ്ശന്, എത്തശ്ശന് എന്ന വിളികേട്ട് സ്നേഹിതന് ആ കൗണ്ടറിലേക്കു നീങ്ങി.
ഞാനിവിടെ ഇരിക്കാന് തുടങ്ങിയിട്ട് ഒന്നര മണിക്കൂറോളമായി. പുതിയ അക്കൗണ്ട് തുടങ്ങാനാണ്. ഇതുവരെ വിളിച്ചിട്ടില്ല -ചെറുപ്പക്കാരന് നിരാശയോടെ പറഞ്ഞു.
അതെന്താ, നിങ്ങള് കൗണ്ടറില് അന്വേഷിച്ചു നോക്കിയില്ലേ?
അങ്ങോട്ടു പോയി എന്തെങ്കിലും അന്വേഷിച്ചാല് അവര്ക്ക് ദേഷ്യം വരില്ലേ?
ആരാ ഇതു പറഞ്ഞത്? നിങ്ങള് അന്വേഷിച്ചു നോക്കൂ- എന്റെ വാക്ക് കേട്ട് ചെറുപ്പക്കാരന് കൗണ്ടറില് ചെന്ന് അന്വേഷിച്ചു. റസാക്ക് എന്നൊരു ഫയലില്ല അവിടെ എന്ന മറുപടി കേട്ടപ്പോള് റസാക്ക് പാസ്പോര്ട്ടിലുള്ള മുഴുവന് പേര് പറഞ്ഞു.
മൊല്ലാന്റകത്ത് അബ്ദുല് റസാക്ക്
പിന്നെ കൗണ്ടറിലുള്ള ആള് ഫയല് തെരഞ്ഞെടുത്ത് ദേഷ്യത്തോടെ അറബിയില് എന്തൊെക്കയോ പറഞ്ഞു.
സംഭവിച്ചതിങ്ങനെ:
റസാക്ക് അവര് നിര്ദേശിച്ച പ്രകാരം അപ്ലിക്കേഷന് പൂരിപ്പിച്ച് കൗണ്ടറിലേല്പിച്ചു. കുറച്ചു സമയം കഴിഞ്ഞു മൊല്ലന്ഹത്ത്, മൊല്ലന്ഹത്ത് എന്ന് ഒരുപാടു പ്രാവശ്യം കൗണ്ടറില്നിന്നു വിളിച്ചത്രേ. ഏതോ അറബിയുടെ പേരാണ് ഇവര് വിളിക്കുന്നതെന്നു കരുതി, അത് തന്നെയാണെന്നു തിരിച്ചറിയാതെ റസാക്ക് അവിടെ ഇരിപ്പു തുടര്ന്നു. അങ്ങനെ ആളെ കാണാതെയാണ് ഫയല് അവര് സൈഡിലേക്ക് മാറ്റിവെച്ചതും റസാക്കിന് അവിടെ ഇരിപ്പു തുടരേണ്ടിവന്നതും. തന്റെ ആദ്യനാമം മൊല്ലാന്റകത്ത് ആയതും അത് അറബി ഉച്ചാരണത്തിലേക്കു വന്നപ്പോള് മൊല്ലന്ഹത്തായി മാറിയതും റസാക്ക് ഓര്ത്തില്ല. ഏതായാലും അക്കൗണ്ട് ഓപണ് ചെയ്ത് സന്തോഷത്തോടെയാണ് റസാക്ക് ബാങ്ക് വിട്ടത്.

തട്ടിപ്പിലെ സൗന്ദര്യം

ചിലരെങ്കിലും കുടുങ്ങാറുള്ള, എന്നാല് പുറത്തു പറയാന് മടിക്കുന്ന തട്ടിപ്പില് ഈ ഞാനും പോയി തലയിട്ടു കേട്ടോ. അതിലൊന്ന് അറബ് വംശജന്റെ സുന്ദരമായ തട്ടിപ്പ്. മറ്റൊന്ന് മലയാളി മലയാളം പറഞ്ഞ് നടത്തിയ ആത്മീയ തട്ടിപ്പ്. ആദ്യം ക്ലീന് അറബ് തട്ടിപ്പാകട്ടെ.
ജിദ്ദയില് കാലുകുത്തിയിട്ട് രണ്ടുമൂന്ന് മാസമേ ആയുള്ളൂ. അതായത് പത്ത് വര്ഷങ്ങള്ക്കപ്പുറമായിരുന്നു സംഭവമെന്ന് സാരം. ഞാനും എന്റെ സ്നേഹിതനുംകൂടി അദ്ദേഹത്തിന് (സ്നേഹിതന് ജിദ്ദ പൂണ്ടിട്ട് ഒരാഴ്ച മാത്രമേ ആയുള്ളൂ) സിത്തീന് റോഡിലുള്ള എം.എസ് (മുഹമ്മദ് സയിദ്) സൂഖില്നിന്നും ഒരു ബ്ലാങ്കറ്റ് വാങ്ങി മടങ്ങുകയായിരുന്നു. ഫ്ളാറ്റിലേക്കുള്ള യാത്രയില് ഫൈസലിയയിലെ ഗലിയിലേക്കു കടന്നു. പെട്ടെന്ന് ഒരു ജി.എം.സി കാര് വന്ന് ഞങ്ങള്ക്കടുത്ത് ബ്രേക്കിട്ടു. മധ്യവയസ്കനായ, മാന്യനെന്ന് തോന്നിക്കുന്ന ഒരറബ് വംശജന് സലാം ചൊല്ലി ഞങ്ങളെ അടുത്തേക്ക് വിളിച്ച് അറബിയിലെന്തോ ചോദിച്ചു. ഞങ്ങള്ക്ക് അറബി അറിയില്ലെന്ന് സ്നേഹിതന് പറഞ്ഞു. പിന്നീടയാളുടെ സംസാരം ഇംഗ്ലീഷിലായി.
ഇതുവഴി രണ്ടുപേര് ഓടിപ്പോയതുകണ്ടോ?
ഇല്ല.
കണ്ടാല് അറിയിക്കണം. ഡ്രഗ്ഗ് സെല്ലേഴ്സാ.
ശരി.
നിങ്ങള് ആ ഗ്യാങില് പെട്ടവരാണോ?
അല്ല.
എന്താണ് കയ്യില്?
ബ്ലാങ്കറ്റ്.
നോക്കട്ടെ.
അയാള് ബ്ലാങ്കറ്റ് കവര് സഹിതം വാങ്ങി പരിശോധിക്കുന്നു. എന്നിട്ട് കൈവശം വെക്കുന്നു.
പോക്കറ്റിലെന്താ?
പഴ്സ്.
നോക്കട്ടെ.
രണ്ടുപേരും പഴ്സെടുത്തു കാണിക്കുന്നു. അയാള് പഴ്സ് രണ്ടും വാങ്ങി വിശദമായി പരിശോധിച്ചു. സ്നേഹിതന് ഇഖാമ കിട്ടിയിട്ടില്ല. പകരം കമ്പനി ലെറ്റര് (നടക്കാമയെന്ന് മലയാളി നാമം) ആയിരുന്നു. എല്ലാം നോക്കി പഴയതുപോലെ പഴ്സില്വെച്ച് ബ്ലാങ്കറ്റ് കവറിലിട്ട് എല്ലാംകൂടി ഞങ്ങള്ക്ക് തിരിച്ചുനല്കി.
എന്നിട്ടൊരു ഉപദേശവും- ഈ ലെറ്റര് ഇങ്ങനെ ചുറ്റിത്തിരിയാനുള്ളതല്ല. വേഗം വീട്ടിലേക്ക് പൊയ്ക്കോളൂ. പിന്നെ, അവരെ കണ്ടാല് അറിയിക്കണം കേട്ടോ.
ഒന്നും സംഭവിക്കാത്തതുപോലെ അയാള് വണ്ടിയോടിച്ചുപോയി; ഞങ്ങള് ഫ്ളാറ്റിലേക്കും.
ഫ്ളാറ്റിലെത്തി സഹമുറിയന്മാരോട് സംഭവം വിവരിച്ചു.
സഹമുറിയന്മാര് പഴ്സെടുത്തു പരിശോധിച്ചു നോക്കാന് പറഞ്ഞതനുസരിച്ച് ഞങ്ങള് പരിശോധിച്ചു. ഇഖാമയടക്കം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പക്ഷേ പഴ്സിലുണ്ടായിരുന്ന റിയാലുകള് കാണാനില്ല. ആരായിരുന്നു അയാള്? അയാളെങ്ങനെ പഴ്സില്നിന്ന് പണം അടിച്ചുമാറ്റി? ഇന്നും അതൊരു സസ്പെന്സ് ത്രില്ലര്.

അലജം ബസിന്റെ വികൃതികള്


നിങ്ങള്ക്കു ചുറ്റും മലയാളികള്. ഓഫീസിലും വീട്ടിലും പിന്നെ നിങ്ങള് ബന്ധപ്പെടുന്ന എല്ലായിടങ്ങളിലും. തീര്ച്ച, വര്ഷങ്ങള് ഇവിടെ താമസിച്ചാലും നിങ്ങള്ക്ക് അറബി സംസാരിക്കാനോ, മറ്റുള്ളവര് പറയുന്നത് മനസ്സിലാക്കാനോ സാധിക്കുകയില്ല. അതൊരു ദുരന്തമാണ്. വല്ലാത്തൊരു ദുരന്തം. ഭാഷ ആശയ വിനിമയത്തിനുള്ളതാണ്. അതിന് മൂന്നാമന്റെ സഹായം തേടേണ്ടിവരുന്നതും പൊട്ടന് കളിയിലൂടെ കാര്യങ്ങള് പ്രതിഫലിപ്പിക്കപ്പെടുന്നതും ദയനീയമല്ലേ. ഇവിടെ പറന്നിറങ്ങുന്ന പുത്തന് തലമുറയെങ്കിലും ഈ ദുരന്തം നേരത്തെയറിയണം. പ്രതിവിധി ഉടന് കണ്ടെത്തണം. ഞങ്ങള് പ്രവാസികളില് ചിലര്ക്കെങ്കിലും ഉണ്ടായ ഈ ദുര്വിധി നിങ്ങളും എടുത്തു തലയില് വെച്ചേക്കരുതേ.
എന്നാലോ, ഭാഷയറിയാത്ത എനിക്ക് അതുകൊണ്ടും ഉണ്ടായി ഒരു ചെറിയ ഗുണം. അല്ല, പേടിക്കുടലനായ എനിക്ക് വലിയ ഗുണം.
ഇപ്പോഴല്ല, വര്ഷങ്ങള്ക്കു മുമ്പാണ്. ഒരു ഓഫ്ഡേ. ബലദ് ചുറ്റി ബാബ് മക്കയിലേക്കാണ് പ്രയാണം. ലക്ഷ്യം നാട്ടുകാരന് സുഹൃത്തിനെ കാണലാണ്. അദ്ദേഹത്തെ കണ്ട് ഫൈസലിയയിലെ താമസസ്ഥലത്തേക്ക് ബഫേല് എന്ന് നീട്ടി വിളിച്ച മിനി ബസില് (അലജം ബസെന്ന് ഓമനപ്പേര്) ബാബ് മക്കയില്നിന്ന് കയറിയിരുന്നു. ബസില് അഞ്ചെട്ട് പേര് ആയതോടെ ഡ്രൈവര് ബസുരുട്ടിത്തുടങ്ങി. ബസ് അടുത്തുള്ള പെട്രോള് പമ്പിനടുത്തെത്തിയപ്പോള് ഒരു പോലീസുകാരന് വാഹനങ്ങള് വഴി തിരിച്ചു വിടുന്നു. വഴിയില് എന്താണ് തടസ്സമെന്ന് അറിയില്ല. ബ്ലോക്കാകാം, ആക്സിഡന്റാകാം. ബസിനും കിട്ടി വഴിതിരിച്ചു വിടാന് നിര്ദേശം. എന്നാല് വിരുതനായ ഡ്രൈവര് പെട്രോള് അടിക്കാനെന്ന നാട്യത്തോടെ ബസ് പമ്പിലേക്ക് കയറ്റി. എന്നിട്ട് പോലീസ് നിര്ദേശം ലംഘിച്ച് ബസ് നേര്വഴിക്കുതന്നെ വിട്ടു. കുറച്ച് മുമ്പോട്ടു പോയതേ ഉള്ളൂ. പോലീസ് ബൈക്ക് ചീറിപ്പാഞ്ഞുവന്ന് ബസിനു മുമ്പില് വിലങ്ങിട്ട് ഡ്രൈവറോട് എന്തൊക്കെയോ പറഞ്ഞു. ഡ്രൈവര് ഉച്ചത്തില് തിരിച്ചും എന്തൊക്കെയോ സംസാരിച്ചു ചാടിയിറങ്ങി. പിന്നെ കയ്യാങ്കളി. പെട്ടെന്ന് എവിടെനിന്നോ കൂടുതല് പോലീസെത്തി ഡ്രൈവറെ കീഴ്പ്പെടുത്തി. ഒരു പോലീസുകാരന് ബസില് കയറി യാത്രക്കാരോട് അറബിയില് പലതും ചോദിച്ചു. യാത്രക്കാര് അറബിയില് മറുപടിയും നല്കുന്നുണ്ടായിരുന്നു. എന്റെയടുത്തും പോലീസുകാരന് അറബിയില് എന്തൊക്കെയോ ചോദിച്ചു. ഞാന് എപ്പോഴും കൊണ്ടുനടക്കാറുള്ള ഉത്തരവും നല്കി- മാ ആരിഫ് അറബി.
പോലീസുകാരന് എന്നോട് സീറ്റില്നിന്നും എഴുന്നേല്ക്കാന് പറഞ്ഞു. എന്നെ ബസിനു പുറത്തിറക്കി പൊയ്ക്കൊള്ളാന് ആംഗ്യം കാണിക്കുകയും ചെയ്തു. ഞാന് പുറത്തിറങ്ങിയപ്പോള് ബസിലുണ്ടായിരുന്ന ഒരു മലയാളി വിളിച്ചു പറഞ്ഞു: `കലാ'മറിയാത്തതുകൊണ്ട് കയ്ച്ചലായി അല്ലേ. അമ്മളെ കൊണ്ടോവ്വാ, സാക്ഷി പറയാന്.
ഹാവൂ, ഭാഷയറിയാത്തതിന്റെ ഗുണമേ! പക്ഷെ, എല്ലായ്പ്പോഴും ചക്ക വീണാല് മുയല് ചാവില്ല കേട്ടോ.

2010, ഏപ്രിൽ 1, വ്യാഴാഴ്‌ച

നേര്‍ച്ചപ്പണ്ടങ്ങള്‍

വളരെ മുമ്പാണ്‌. അമ്പതോ അറുപതോ വര്‍ഷങ്ങള്‍ക്കുമുമ്പ്‌. കൃത്യമായിപ്പറഞ്ഞാല്‍ നാട്ടില്‍ വെള്ളപ്പൊക്കവും കൊടുങ്കാറ്റും വന്നതിന്റെ അടുത്ത വര്‍ഷം. കരാട്ടി വീട്ടില്‍ അബ്‌ദുറഹിമാന്‍ എന്ന അബ്‌ദു നാടുവിട്ടു. അബ്‌ദു നാടുവിട്ടതില്‍ എല്ലാവര്‍ക്കും ദു:ഖമുണ്ടായിരുന്നു. ചിലര്‍ തേങ്ങി, ചിലര്‍ പായ്യ്യാരം പറഞ്ഞു. എന്നാലും അബ്‌ദുവിന്റെ ഉമ്മ മാത്രം കരഞ്ഞില്ല. മാത്രമല്ല, സന്തോഷിക്കുകയും ചെയ്യുന്നതായി അയല്‍പക്കത്തെ കദീശത്താത്ത സ്ഥിരീകരിക്കുകയും ചെയ്യുന്നു. ഓന്‌ പോയത്‌ നന്നായി, എബ്‌ടെങ്കിലും പോയി നന്നായ്‌ക്കോട്ടെ എന്ന്‌ ബിയ്യുമ്മ മോനെപ്പറ്റി പറഞ്ഞതായി വിളിക്കാരത്തി കദീശത്താത്ത പറഞ്ഞാല്‍ അപ്പീലില്ല. എന്നാലും അതപ്പടി വിഴുങ്ങാന്‍ തയ്യാറില്ലാത്ത ചിലര്‍ ബിയ്യുമ്മയെക്കണ്ട്‌ വാര്‍ത്ത സ്ഥിരീകരിച്ചതായും ഇടിയങ്ങരയില്‍ ശ്രുതിയുണ്ട്‌. ബിയ്യുമ്മക്കിതെന്തുപറ്റിയെന്നാണ്‌ നാട്ടുകാര്‍ക്ക്‌ മനസ്സിലാവാത്തത്‌. തങ്കംപോലത്തെ ചെക്കന്‍. പരോപകാരി. നാട്ടിലെ എന്തു പ്രശ്‌നത്തിലും മുന്നിട്ടിറങ്ങുന്നവന്‍. എല്ലാവര്‍ക്കും അബ്‌ദുവേണം. കല്ല്യാണ വിട്ടിലും മരിച്ച വീട്ടിലും അബ്‌ദുവിന്റെ സാന്നിധ്യമുണ്ടാവും. എല്ലാത്തിനും ഓടിച്ചാടി നടന്ന്‌... അബ്‌ദുവിന്റെ വീരഗാഥകളോതാന്‍ നൂറു നാവുകളാണ്‌ നാട്ടുകാര്‍ക്ക്‌. ടെലിഫോണ്‍ പോസ്റ്റിലൊറ്റക്കു കയറി രാഷ്‌ട്രീയ എതിരാളികളുടെ കൊടി പറിച്ചു വലിച്ചെറിഞ്ഞതും സ്വന്തം പാര്‍ട്ടിയുടെ കൊടി പാറിച്ചതും അബ്‌ദുവായതിനാലാണ്‌ കച്ചറയും ഗുലുമാലും ഒഴിവായതെന്നുതന്നെയാണ്‌ ഞങ്ങള്‍ നാട്ടുകാരുടെ വിശ്വാസം. പിന്നെ മെലിഞ്ഞവനാണെങ്കിലും അബ്‌ദുവിനോട്‌ ഒന്നുരണ്ടാള്‍ക്കൊന്നും ഏറ്റുമുട്ടാനാവില്ലെന്നും എല്ലാവര്‍ക്കുമറിയാം. മുഖദാര്‍ കടപ്പുറത്തുവെച്ച്‌ കച്ചറക്കു വന്ന രണ്ടു കടലിന്റെ മക്കളെ അടിച്ചുമലര്‍ത്തിയ അബ്‌ദുവിന്റെ കൈയ്യുക്ക്‌ പ്രസിദ്ധമാണല്ലോ. അതോടുകൂടിയാണ്‌ തോണിക്കാരുടെ അഹമ്മതി കുറേ അടങ്ങിയതും. രാത്രി നേരത്ത്‌ കടലില്‍നിന്ന്‌ തിരിച്ചു വന്ന്‌ മക്കാനിയില്‍ കയറി വരട്ടിയതും പൊറാട്ടയും ലെഡുവും വാരിവലിച്ചു തിന്ന്‌, കോപ്രാട്ടികള്‍ കാട്ടിയും കൈത്തരിപ്പു തീര്‍ത്തും തിരിച്ചു പോകുന്ന പുസ്‌ലാന്‍മാരുടെ ശല്യവും പിന്നെയാരും അനുഭവിച്ചിട്ടില്ല.
അവനെവിടെപ്പോയി. അതായിരുന്നു എല്ലാവരുടെയും അന്വേഷണം. ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. കാരണം അവന്‍ നാടുവിടുന്ന കാര്യം അവുക്കു പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അവുക്കു അറിയാതെ അബ്‌ദു ഒന്നും ചെയ്യില്ലെന്നതും ഞങ്ങളുടെ വിശ്വാസത്തില്‍പ്പെട്ടതാണ്‌.
ഈയടുത്ത കാലത്തായി അബ്‌ദുവില്‍ വന്ന മാറ്റം ഞങ്ങള്‍ നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ കഴിഞ്ഞ അപ്പവാണിഭ നേര്‍ച്ചക്കു ശേഷമാണ്‌ ഈ മാറ്റം അബ്‌ദുവില്‍ പ്രകടമായി കണ്ടതെന്നാണ്‌ അനുഭവസ്ഥര്‍ പറയുന്നത്‌. പതിവുപോലെ കച്ചവടത്തിന്‌ സ്ഥലം പിടിക്കാനുള്ള കുറ്റിയടിക്കാനും പന്തല്‍ കെട്ടാനും വഴിവാണിഭക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം തീര്‍ത്തും ഇടിയങ്ങരയിലെ താല്‍ക്കാലിക ദാദാമാര്‍ കുറ്റിയടിച്ചുവെച്ച്‌ സ്ഥലം വില്‍ക്കുന്നതു തടഞ്ഞും അബ്‌ദുവും കമ്പനിയും വിലസി. നാട്ടുകാരുടെ സംഘടനയായ ദേശരക്ഷാ സംഘത്തിന്റെ പൂര്‍ണ പിന്തുണ അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദാദാമാര്‍ അടങ്ങി. പക്ഷേ അബ്‌ദു പരോപകാരിയാണെന്നും കച്ചറക്കാരനല്ലായെന്നും സ്റ്റേഷനില്‍ പുതുതായി ചാര്‍ജെടുത്ത എസ്‌. ഐ ഉണ്ണികൃഷ്‌ണനറിയില്ലല്ലോ. ആരോ അദ്ദേഹത്തോട്‌ അബ്‌ദു ദാദാപൈസ പിരിക്കുന്നവനാണെന്നും, അപ്പവാണിഭത്തിന്‌ കുഴപ്പങ്ങളുണ്ടാക്കി നടക്കുന്നവനാണെന്നും പറഞ്ഞത്രെ. പിന്നെ ക്രമസമാധാനനില സ്വന്തം കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെ കാത്തുസൂക്ഷിക്കുന്ന എസ്‌.ഐക്ക്‌ അടങ്ങിയിരിക്കാന്‍ പറ്റുമോ? അദ്ദേഹം അബ്‌ദുവിനെ തേടിയെത്തി. അയാള്‍ കുഴപ്പക്കാരനല്ലെന്നുള്ള ദേശരക്ഷാ സമിതിയുടെ വാക്കാലുള്ള സര്‍ട്ടിഫിക്കറ്റില്‍ സംതൃപ്‌തനായി എസ്‌.ഐ ഇടിയങ്ങരയില്‍ ചുറ്റി നടന്നു. കൂടെ അബ്‌ദുവിനോട്‌ അടങ്ങിയൊതുങ്ങി ജീവിക്കാന്‍ താക്കീതു ചെയ്യാനും അയാള്‍ മറന്നില്ല.
അപ്പവാണിഭത്തിരക്കിലൂടെ ട്രോളിയില്‍ നേര്‍ച്ച വസ്‌തുക്കളും മുന്നില്‍ കുത്തു റാത്തീബു പാര്‍ട്ടിയുമായി തീയ്യൂത്തുകാരുടെ അകമ്പടിയോടെ ചക്കുംകടവു പാര്‍ട്ടിക്കാരുടെ `വരവ്‌' പള്ളിമുറ്റത്തെത്തി. കുത്തു റാത്തിബ്‌ നടത്തി നേര്‍ച്ച വസ്‌തുക്കള്‍ നല്‍കി ചീര്‍ണിയുമായി തിരിച്ചു പോകുന്നതു വരെ അബ്‌ദു പള്ളി മുറ്റത്ത്‌ അതു കാണാനുണ്ടായിരുന്നു. അത്‌ പതിവില്ലാത്തതാണ്‌. ഈ വക കാര്യങ്ങളില്‍ താല്‍പര്യമില്ലെന്നു മാത്രമല്ല, അബ്‌ദുവതിനെ എതിര്‍ത്തു സംസാരിക്കുന്നത്‌ നാട്ടുകാര്‍ കേട്ടതുമാണ്‌. പക്ഷേ അന്നു രാത്രി പള്ളിയില്‍നിന്നും ആദ്യം ചുവപ്പുകൊടികൊണ്ടും പിന്നീട്‌ പച്ചക്കൊടികൊണ്ടും അബ്‌ദു തലയില്‍ കാതിരിക്ക മൊല്ലാക്കയെക്കൊണ്ട്‌ ഉഴിച്ചില്‍ നടത്തിച്ചുവെന്നും അപ്പം നേര്‍ച്ച നല്‍കി ചീര്‍ണി വാങ്ങിപ്പോയെന്നും നൊട്ടസ്സന്‍ വീട്ടില്‍ മൂസ്സക്ക തെങ്ങിന്‍ തൈ നേര്‍ച്ച നല്‍കാന്‍ പോയപ്പോള്‍ കണ്ടതായി ആണയിട്ടു പറയുന്നു.
പിന്നീട്‌ അബ്‌ദുവിന്റെ പെരുമാറ്റത്തില്‍ പ്രകടമായ മാറ്റം കണ്ട്‌ ഞങ്ങള്‍ നാട്ടുകാര്‍ അദ്‌ഭുതപ്പെട്ടു. പൊതുകാര്യത്തില്‍ അബ്‌ദു ഇടപെടാതായി. എപ്പോഴും പുരയിലോ, ഇടിയങ്ങര കുളത്തിന്റെ കപ്പടത്തിലോ വിദൂരതയിലേക്ക്‌ കണ്ണയച്ച്‌ അബ്‌ദു ഇരിക്കും ഒന്നും ഉരിയാടാതെ. ആരോടും മിണ്ടാട്ടമില്ലാതെ. അങ്ങനെ ദിവസങ്ങള്‍ കഴിയുമ്പോള്‍ ചില അഭിപ്രായങ്ങളും നാട്ടിലുണ്ടായി. അബ്‌ദുവിന്‌ ജിന്ന്‌ കൂടിയതാണെന്ന്‌ ഒരു വിഭാഗവും അതല്ല മാനസിക രോഗമാണെന്ന്‌ മറുവിഭാഗവും ശക്തിയായി വാദിക്കുകയും അത്‌ വാദപ്രതിവാദങ്ങളിലും ചിലപ്പോള്‍ ചെറിയ തോതില്‍ കയ്യാങ്കളിയിലെത്തുകയും ചെയ്‌തു. അങ്ങനെയിരിക്കുമ്പോഴാണ്‌ ഒരുനാള്‍ അബ്‌ദു അപ്രത്യക്ഷനായത്‌. പിന്നീടാരും അബ്‌ദുവിനെ കണ്ടിട്ടില്ല. അബ്‌ദു എവിടെപ്പോയി അതായിരുന്നു നാട്ടുകാര്‍ അന്യോന്യം ചോദിച്ചത്‌. ഓന്‌ പോയത്‌ നന്നായി എന്നും തുണീം കുപ്പായോം എടുത്തോണ്ടാ പോയതുമെന്നും പെറ്റുമ്മ പറയുമ്പോള്‍ നാട്ടുകാര്‍ക്ക്‌ മറ്റൊന്നും അനിഷ്‌ടകരമായി ചിന്തിക്കാനാവില്ലല്ലോ. അതുകൊണ്ടുതന്നെ കാണാതായ അബ്‌ദുവിനെ കണ്ടെത്താന്‍ ആക്‌ഷന്‍ കമ്മിറ്റികളൊ പോലീസ്‌ സ്റ്റേഷന്‍ മാര്‍ച്ചുകളൊ ഭീമ ഹരജികളൊ നാട്ടിലുണ്ടായില്ല. തിരക്കുള്ള നാട്ടുകാര്‍ അബ്‌ദുവിനെ ക്രമേണ മറന്നു. ഇടിയങ്ങരയും കുളപ്പടവും അബ്‌ദുവിനെ മറന്നു. കല്യാണ വീട്ടിലും മരണ വീട്ടിലും ഓടിനടന്ന്‌ കാര്യങ്ങള്‍ ചെയ്യാന്‍ പലരുമുണ്ടായി. അപ്പവാണിഭത്തിന്‌ സ്റ്റാളുകെട്ടാന്‍ പതിവുപോലെ തര്‍ക്കങ്ങളുണ്ടായി. കുറ്റിയടിച്ചുവെച്ച്‌ സ്ഥലം വില്‍ക്കാന്‍ ദാദാമാര്‍ ഉണ്ടായി. തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ അബ്‌ദുമാരും അടങ്ങിയൊതുങ്ങി ജീവിക്കണമെന്ന്‌ ഉപദേശിക്കാന്‍ പുതിയ എസ്‌. ഐമാരുമുണ്ടായി. ഇതൊന്നും കാണാന്‍ ബിയ്യുമ്മ ഉണ്ടായിരുന്നില്ല. കാരണം ബിയ്യുമ്മ അപ്പോഴേക്കും കണ്ണംപറമ്പില്‍ അന്ത്യവിശ്രമത്തിലായിരുന്നു.
പിന്നീടൊരിക്കല്‍ ഞങ്ങള്‍ ഇടിയങ്ങരക്കാര്‍ ഞെട്ടിത്തെറിച്ചു. ദേശ രക്ഷാസംഘക്കാരും അവുക്കുവും ഞെട്ടി. സുബ്‌ഹ്‌ നിസ്‌ക്കരിച്ച്‌ മക്കാനിയില്‍ ചെന്ന്‌ കല്‍ത്തപ്പവും ചായയും കഴിച്ച്‌ നാട്ടുവര്‍ത്താനം പറഞ്ഞു കൊണ്ടിരിക്കുന്നവരും ഞെട്ടി. എന്നോ നാടുവിട്ട അബ്‌ദുവിനെ പലരും പല സ്ഥലത്തും കണ്ടെന്ന്‌ പറഞ്ഞാല്‍ ഞെട്ടാതിരിക്കുമോ? അതും മലപ്പുറത്തും അജ്‌മീരിലും മൈസൂരിലും ഉള്ളാളിലും ഏര്‍വാടിയിലും കണ്ടവരുണ്ടത്രേ. അതും ഒരേ ദിവസം ഒരേ സമയം പലയിടങ്ങളിലായി പലരും കണ്ടുവത്രേ. ഞങ്ങള്‍ അബ്‌ദുവിനെ നേരിട്ട്‌ കണ്ടവരെ കണ്ടില്ല. കണ്ടവരെ കണ്ടവരേയും കണ്ടില്ല. അവരെ കണ്ടവരെയാണ്‌ കണ്ടത്‌. അവരാണ്‌ വാര്‍ത്തകള്‍ക്കു സ്ഥിരീകരണം നല്‍കിയതും ഇടിയങ്ങരക്ക്‌ ഞെട്ടല്‍ സമ്മാനിച്ചതും. ഇടിയങ്ങരയിലെ പൗര പ്രമുഖരും രാഷ്‌ട്രീയക്കാരും സംഘടനകളും കാത്തിരുന്നു. സ്‌കൂള്‍ കുട്ടികളും കോളേജ്‌ കുമാരീ കുമാരന്മാരും കാത്തിരുന്നു. കരാട്ടി വീട്ടില്‍ അബ്‌ദുറഹിമാന്‍ എന്ന അബ്‌ദുവിന്റെ തിരിച്ചുവരവിനായി. ദിവസങ്ങളോളം, വര്‍ഷങ്ങളോളം, നൂറ്റാണ്ടുകളോളം...


(ഇതൊരു കഥ മാത്രം)

2010, മാർച്ച് 30, ചൊവ്വാഴ്ച

മക്കയിലേക്കുള്ള പാത


ഹജ്‌ മാസം അടുക്കുന്നതോടെ സൗദി അറേബ്യന്‍ ഭരണകൂടം അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പ്‌ പൂര്‍ത്തിയാക്കുന്ന തിരക്കിലായിരിക്കും. ഒരു ഹാജിക്കും കഷ്‌ടനഷ്‌ടങ്ങളില്ലാതെ സൗകര്യപ്രഥമായ ഹജ്‌ പൂര്‍ത്തിയാക്കാന്‍ എല്ലാ സംവിധാനങ്ങളുമൊരുക്കുന്നു അവര്‍. തസ്‌രീഹ്‌ ഉള്ളവരെ ഹജിനു പോകാവൂ എന്നും അംഗീകൃത മുതവ്വിഫ്‌ സ്ഥാപനം മുഖേന നിയമവിധേയമായി മാത്രമേ ഹജിന്‌ പുറപ്പെടാവൂ എന്നും ആഭ്യന്തര ഹാജിമാരോട്‌ പത്രപരസ്യം വഴിയും മറ്റും അവര്‍ ഉണര്‍ത്തുന്നു. എന്നാല്‍ അടുത്തുവരുന്ന ഹജിന്‌ എല്ലാവരേയും ക്ഷണിക്കാനുള്ള പരസ്യ നിര്‍മാണത്തിലായിരിക്കും ചില മലയാളി സംഘടനകള്‍. അതിനവര്‍ക്ക്‌ ചില മതസംഘടനയുടെ പിന്‍ബലമുണ്ടെന്നും അവരവകാശപ്പെടുന്നു. പത്രപരസ്യ ഘോഷയാത്ര കണ്ട്‌ ഹജ്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ കെണിയില്‍ വീഴുകയായി. കുറഞ്ഞ ചെലവില്‍ ഹജ്‌ അതാണവരുടെ മുദ്രാവാക്യം. ജിദ്ദയില്‍നിന്നും മക്കത്തേക്കും തിരിച്ചും ബസ്‌ സൗകര്യം. മിനായിലും അറഫയിലും പ്രത്യേക തമ്പ്‌. മതപഠന ക്ലാസുകള്‍, പരിചയസമ്പന്നരായ അമീര്‍മാരുടെ നേതൃത്വം. നിങ്ങളുടെ സഹായത്തിന്‌ വളണ്ടിയര്‍മാര്‍ സദാ സന്നദ്ധം. സൗദി ഹജ്‌ മന്ത്രാലയത്തിന്റെ അംഗീകാരം... ആനന്ദലബ്‌ധിക്കിനി മറ്റെന്തുവേണ്ടൂ.ഇവരുടെ ഗ്രൂപ്പില്‍ ഹജിനു പോകാത്തവര്‍ നിര്‍ഭാഗ്യവാന്മാര്‍. പോയവരോ?2001 ലെ ഹജിന്‌ ഞാനും സഹമുറിയരും പോയി, ഇതിലൊരു ഹജ്‌ ഗ്രൂപ്പിനൊപ്പം. റിയാല്‍ 900. എല്ലാം നിയമവിധേയമാകണമെന്ന നിര്‍ബന്ധം ഒരല്‍പം ഉള്ളതുകൊണ്ട്‌ ജോലിയെടുക്കുന്ന സ്ഥാപനത്തില്‍നിന്നു പാസ്‌പോര്‍ട്ട്‌ വാങ്ങി അവരുടെ ജിദ്ദയിലെ ഷറഫിയയിലെ കേന്ദ്രത്തിലേക്ക്‌ പോയി. പാസ്‌പോര്‍ട്ടിന്റെ ഫോട്ടോസ്റ്റാറ്റ്‌ കോപ്പിയെടുത്ത്‌ അതുമതിയെന്നു അവര്‍ പറഞ്ഞതിന്‍പടി പണം കൊടുത്തു പേര്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ഞങ്ങള്‍ മൂവരും മടങ്ങി. പിന്നീട്‌ ഇടക്കിടെ ബന്ധപ്പെട്ടെങ്കിലും തസ്‌രീഹിന്‌ അയച്ചിട്ടുണ്ട്‌, മുതവ്വിഫ്‌ ഓഫീസിലേക്ക്‌ അയച്ചിട്ടുണ്ട്‌ എന്നെല്ലാമുള്ള മറുപടിയാണ്‌ ലഭ്യമായത്‌. വിശ്വസിക്കാതിരിക്കുന്നതെങ്ങനെ. പറയുന്നവര്‍ നിസ്സാരക്കാരല്ലല്ലോ. നാട്ടിലെ ഒരു പ്രബല മതസംഘടനയുടെ ജിദ്ദാ പതിപ്പല്ലേ.പിന്നീട്‌ വന്നൂ അവരുടെ ഫോണ്‍ കോള്‍. തസ്‌രീഹ്‌ റെഡി. ഹജ്‌ ക്ലാസ്‌ ഒരു പ്രമുഖ ഹോട്ടല്‍ ഹാളില്‍. പങ്കെടുത്തു. ഗംഭീരമായ ഹജ്‌ ക്ലാസ്‌. പഠനാര്‍ഹ ഹജ്‌ കര്‍മ വിശദീകരണം. നല്ല ആള്‍ക്കൂട്ടം. അവസാനം സംഘാടകത്തലവന്റെ അറിയിപ്പും. ഹജിനുള്ള ബസ്‌ ഈ ഹോട്ടലിനു മുമ്പില്‍നിന്ന്‌ ദുല്‍ ഹജ്‌ എട്ടിനു കാലത്ത്‌ എട്ടിനു പുറപ്പെടും. എല്ലാവരും കൃത്യസമയത്ത്‌ എത്തണം. എല്ലാവരുടേയും തസ്‌രീഹ്‌ ഞങ്ങളുടെ കയ്യിലുണ്ട്‌. യാത്ര പുറപ്പെടുമ്പോള്‍ നിങ്ങളുടെ കയ്യില്‍ തരുന്നതായിരിക്കും.ദുല്‍ഹജ്‌ എട്ടിനു രാവിലെ പവിത്രമായ ഒരു കര്‍മത്തിന്‌, എല്ലാവിധ അച്ചടക്കവും പാലിച്ച്‌ ഇഹ്‌റാമില്‍ ബസിനടുത്തെത്തി. ഗ്രൂപ്പിന്റെ ആറു ബസുകള്‍. പേര്‌ വിളിച്ച്‌ ഞങ്ങളെയൊരു ബസിലേറ്റി. കയ്യിലൊരു കാര്‍ഡും തന്നു, തസ്‌രീഹ്‌. അല്‍പ സമയത്തിനകം ബസ്‌ മക്കയെ ലക്ഷ്യം വെച്ച്‌ നീങ്ങി. മനസ്സില്‍ ആകാംക്ഷയുടേയും ഭക്തിയുടേയും സമ്മിശ്ര പ്രതിഫലനമായിരുന്നു. പെട്ടെന്നാണ്‌ അമീറിന്റെ ശബ്‌ദം മുഴങ്ങിയത്‌. ബസ്‌ ചെക്ക്‌പോസ്റ്റ്‌ അടുക്കുകയാണ്‌. എല്ലാവരും ഉറക്കെ നബി തിരുമേനിയുടെ പേരില്‍ സ്വലാത്ത്‌ ചെല്ലിക്കൊണ്ടേയിരിക്കണം. പിന്നെ ഒരു പ്രധാനകാര്യം. ചെക്ക്‌ പോസ്റ്റില്‍നിന്ന്‌ പോലീസ്‌ ബസില്‍ കയറിയാല്‍ എല്ലാവരും തസ്‌രീഹ്‌ ഉയര്‍ത്തി കാണിക്കുക. മുന്നിലുള്ള രണ്ടു സീറ്റുകാര്‍ അവരുടെ തസ്‌രീഹ്‌ പോലീസിന്‌ പരിശോധനക്ക്‌ കൊടുത്താല്‍ മതി. മറ്റൊന്നും കൊണ്ടല്ല, സമയം ലാഭിക്കാനാണ്‌. ഇനി എല്ലാവരും സ്വലാത്ത്‌ ഉച്ചത്തില്‍ ചൊല്ലുക. ഉച്ചത്തിലുള്ള സ്വലാത്തിന്റെ അകമ്പടിയോടെ ബസ്‌ ചെക്ക്‌പോസ്റ്റിനടുത്തേക്ക്‌.... ചെക്ക്‌ പോസ്റ്റില്‍വെച്ച്‌ രണ്ടു പോലീസുകാര്‍ ബസില്‍ കയറി. ഞങ്ങളെല്ലാം തസ്‌രീഹ്‌ ഉയര്‍ത്തിക്കാണിച്ചു. പോലീസുകാര്‍ മുമ്പിലുള്ള നാലോ അഞ്ചോ സീറ്റുകാരില്‍നിന്ന്‌ തസ്‌രീഹ്‌ വാങ്ങി ഇറങ്ങിപ്പോയി. അല്‍പസമയം കഴിഞ്ഞ്‌ തിരിച്ചെത്തി എല്ലാവരുടേയും തസ്‌രീഹ്‌ അവര്‍ വാങ്ങിക്കൊണ്ടുപോയി. പിന്നീട്‌ ഈ ഗ്രൂപ്പിന്റെ മുഴുവന്‍ ബസുകളും ചെക്ക്‌പോസ്റ്റ്‌ ബില്‍ഡിംഗിനടുത്തുള്ള ഒഴിഞ്ഞ ഗ്രൗണ്ടിലേക്ക്‌ മാറ്റിയിടാനും ഹാജിമാര്‍ എല്ലാവരും പുറത്തിറങ്ങി നില്‍ക്കാനും നിര്‍ദേശമുണ്ടായി. സംഘാടകരുടെ മുഖത്ത്‌ പരിഭ്രമം നിഴലിക്കുന്നുണ്ടായിരുന്നു. ഉയര്‍ന്ന തസ്‌തികയിലുള്ള ഒരുദ്യോഗസ്ഥന്‍ ഞങ്ങള്‍ ആറു ബസിലെ യാത്രക്കാരുടെ അടുത്തേക്ക്‌ വന്നു. എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞു. ഞങ്ങളെല്ലാം ഇരുന്നപ്പോള്‍ അദ്ദേഹം നാല്‍പതോളം പേരുകള്‍ വിളിച്ചു. ഭൂരിഭാഗവും പാക്കിസ്ഥാനികള്‍. അവരോടെല്ലാം ഒരു ബസില്‍ കയറിയിരിക്കാന്‍ പറഞ്ഞു. അവരുടെ തസ്‌രീഹുകള്‍ തിരിച്ചു നല്‍കുകയും ആ ബസിനെ മക്കയിലേക്ക്‌ പോകാന്‍ അനുവദിക്കുകയും ചെയ്‌തു. ബാക്കിയുള്ളവരോട്‌ ആ ഉദ്യോഗസ്ഥന്‍ അറബിയില്‍ സംസാരിച്ചു. ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ അറബിയറിയുന്ന മറ്റുള്ളവരില്‍നിന്ന്‌ ഗ്രഹിച്ചതിന്റെ രത്‌നച്ചുരുക്കമിങ്ങനെ- ഇരുന്നൂറ്റമ്പതോളം ഹാജിമാരില്‍ 40 പേരുടേതൊഴികെ ബാക്കിയെല്ലാം കള്ളത്തസ്‌രീഹുകള്‍. സംഘത്തില്‍ ഒരുപാട്‌ സ്‌ത്രീകളും കുട്ടികളും ഉള്ളതിനാല്‍ ആരേയും നിയമലംഘനത്തിന്‌ ശിക്ഷിക്കുന്നില്ല. പക്ഷേ മക്കയില്‍ പ്രവേശിപ്പിക്കാനാവില്ല. അതുകൊണ്ട്‌ ബസ്‌ ജിദ്ദയിലേക്ക്‌ തിരിച്ചു വിടുകയാണ്‌. ബസ്‌ ജിദ്ദാ ദിശയിലേക്ക്‌. എല്ലാവരുടേയും മുഖത്ത്‌ കോപവും നിരാശയും. ഹാജിമാരുടെ ശബ്‌ദം ഉച്ചത്തിലായി. ഹാജിമാര്‍ ഒന്നിലും പ്രകോപിതരാവരുതെന്ന്‌ അമീറിന്റെ നബിവചനത്തിന്റേയും ഖുര്‍ആന്‍ സൂക്തങ്ങളുടേയും അകമ്പടിയോടെയുള്ള അഭ്യര്‍ഥന. ചതിയില്‍ പെട്ടതാണെന്നും എന്തു വിലകൊടുത്തും എല്ലാവരേയും ഹജ്‌ ചെയ്യിക്കുമെന്നും വാഗ്‌ദാനം. ബസ്‌ ശുമൈസി പെട്രോള്‍ പമ്പില്‍ പ്രവേശിച്ചു. സമയം ഉച്ച മൂന്നുമണി. വിശപ്പും ദാഹവും സഹിക്കാതെയുള്ള സ്‌ത്രീകളുടെ ദയനീയത. കുട്ടികളുടെ കരച്ചില്‍.കൂട്ട പ്രതിഷേധത്തിനിടെ സംഘാടകര്‍ ഭക്ഷണത്തിന്‌ ഏര്‍പ്പാടു ചെയ്‌തു. സംഘാടകരില്‍ ചിലര്‍ തോബ്‌ ധരിച്ച ചിലരുമായി സംസാരിക്കുകയും ഞങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഭക്ഷണശേഷം അമീര്‍ ഞങ്ങള്‍ക്കടുത്തുവന്നു ഉറക്കെപ്പറഞ്ഞു- നമ്മള്‍ മക്കയിലേക്ക്‌ പോവുകയാണ്‌, തായിഫ്‌ ചെക്ക്‌പോസ്റ്റ്‌ വഴി. അതിനുള്ള ഏര്‍പ്പാടെല്ലാം ഉണ്ടാക്കിയിട്ടുണ്ട്‌. എല്ലാവരുടെയും ദേഷ്യം ഒരു പരിധിവരെ ശമിച്ചു. വീണ്ടും പ്രതീക്ഷക്ക്‌ നാമ്പു മുളച്ചു. അഞ്ചു ബസുകളും വീണ്ടും മക്കയിലേക്ക്‌, മുമ്പില്‍ കാറില്‍ സംഘാടകര്‍ നേരത്തെ സംസാരിച്ച തോബ്‌ ധരിച്ച സംഘത്തിലെ രണ്ടു പേര്‍. അമിതമായ ക്ഷീണം കാരണം ഞങ്ങളില്‍ പലരും മയക്കത്തിലേക്കു വഴുതി. കണ്ണു തുറന്നു പുറത്തേക്ക്‌ നോക്കിയപ്പോള്‍ ചുറ്റും വിജനത. വിശാലമായ മണല്‍പ്പരപ്പ്‌. നേര്‍വഴിക്കല്ല യാത്രയെന്നും മരുഭൂമിയിലൂടെയാണെന്നും അധികം താമസിയാതെ ഞങ്ങള്‍ക്ക്‌ മനസ്സിലായി. ബസ്‌ കുറേക്കൂടി മുമ്പോട്ടുപോയി റോഡില്‍ കയറി. ബസ്‌ അഞ്ചുള്ളത്‌ മൂന്നായി കുറഞ്ഞിട്ടുണ്ട്‌. ബാക്കി രണ്ടെണ്ണം മറ്റു വഴിക്ക്‌ പോയിട്ടുണ്ടാവാം. കുറച്ചു മുമ്പോട്ടു നീങ്ങിയതേയുള്ളൂ, നാലഞ്ചു പോലീസ്‌ വണ്ടികള്‍ ചീറിപ്പാഞ്ഞു വന്നു ബസുകള്‍ സൈഡാക്കാന്‍ പറഞ്ഞു. ചുറ്റും ഇരുട്ടു വ്യാപിച്ചു തുടങ്ങിയിരുന്നു. പോലീസ്‌ വണ്ടികളിലെ ഹെഡ്ഡ്‌ ലൈറ്റുകള്‍ പ്രകാശിപ്പിച്ച്‌ അവര്‍ അവിടെ വെളിച്ചം വിതറി. ബസില്‍നിന്നും എല്ലാവരോടും പുറത്തിറങ്ങാന്‍ അവര്‍ ആജ്ഞാപിച്ചു. കൂട്ടത്തില്‍ ധാരാളം സ്‌ത്രീകളേയും പിഞ്ചുകുട്ടികളേയും കണ്ടപ്പോള്‍ അവരോട്‌ ബസിനകത്തുതന്നെ കയറിരുന്നുകൊള്ളാന്‍ പറഞ്ഞു. അതിനുശേഷം പോലീസ്‌ വണ്ടികളിലൊന്ന്‌ സിഗ്നല്‍ ലൈറ്റിട്ടു ഓടിച്ചു പോയി. ഇരുട്ടില്‍ മരുഭൂമിയില്‍ പോലീസ്‌ കാവലില്‍ ഒരു സംഘം കുറ്റവാളികളെപ്പോലെ ഞങ്ങള്‍ നിന്നു. ഹജ്‌ ചെയ്യുക എന്ന ചിന്ത തന്നെ മനസ്സില്‍നിന്നും പിഴുതെറിയാന്‍ തുടങ്ങിയ നിമിഷങ്ങള്‍....എല്ലാവരേയും ശിക്ഷിക്കുമെന്നും അല്ലെങ്കില്‍ സംഘാടകര്‍ മുന്നോട്ടു വരണമെന്നും പോലീസുകാര്‍ വിളിച്ചു പറഞ്ഞു. ഒരാളും മുന്നോട്ടു വന്നില്ല. സിഗ്നല്‍ ലൈറ്റിട്ടുപോയ പോലീസ്‌ വണ്ടി തിരിച്ചു വന്നു. നിറയെ ജ്യൂസ്‌ പാക്കറ്റുകളും ചിപ്പ്‌സ്‌ പാക്കറ്റുകളും കുട്ടികള്‍ക്ക്‌ പാലും ബിസ്‌ക്കറ്റുകളുമൊക്കെയായി. അവരത്‌ എല്ലാവര്‍ക്കും വിതരണം ചെയ്‌തു. സൗദി പോലീസിനെ മതിപ്പോടെ നോക്കിനിന്നുപോയ നിമിഷങ്ങള്‍. ഇതിനിടെ സംഘാടകരില്‍ താരതമ്യേന ചെറുപ്പക്കാരായ രണ്ടുപേര്‍ ഞങ്ങളാണ്‌ സംഘാടകരെന്നു പറഞ്ഞ്‌ പോലീസിനു മുമ്പില്‍ കീഴടങ്ങി. സംഘാടക നേതാക്കള്‍ ബലിയര്‍പ്പിക്കാന്‍ നല്‍കിയ ഇരകളായിരുന്നു അവരെന്ന്‌ ഞങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ. കീഴടങ്ങിയവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഞങ്ങളെ വെറുതെ വിട്ടു. തിരിച്ച്‌ വീണ്ടും ശുമൈസി പെട്രോള്‍ പമ്പില്‍.ഹജ്‌ ചിന്തകള്‍ ഉപേക്ഷിക്കാം എന്ന കടുത്ത തീരുമാനത്തോടെ സംഘാടകരോട്‌ ചെറുതായി ഉടക്കി ബസില്‍നിന്നിറങ്ങി ഒരു ചായകുടിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ മൂവര്‍ സംഘത്തിനടുത്തേക്ക്‌ സംഘാടകരില്‍ ഒരാളും മറ്റൊരു യുവാവും സമീപിച്ചു. യുവാവ്‌ ഞങ്ങളെ അസീസിയ ക്യാമ്പിലെത്തിക്കുമെന്നും അയാളോടൊപ്പം പോകണമെന്നും അഭ്യര്‍ഥിച്ചു. ആദ്യം ഞങ്ങള്‍ ഓഫര്‍ നിരസിച്ചുവെങ്കിലും ഹജ്‌ ചെയ്യുക എന്ന അടക്കാനാവാത്ത വാഞ്‌ഛ വീണ്ടും ഞങ്ങളെ സാഹസത്തിനു പ്രേരിപ്പിച്ചു. ഞങ്ങള്‍ നാലുപേരും യുവാവിനൊപ്പം വണ്ടിയില്‍ കയറി, വണ്ടി ശുമൈസി ചെക്ക്‌പോസ്റ്റിലൂടെ നിഷ്‌പ്രയാസം മക്കയിലേക്ക്‌. അസീസിയയിലെ ക്യാമ്പിനു മുമ്പില്‍ ഞങ്ങളെ ഇറക്കിയ ഡ്രൈവര്‍ക്ക്‌ ഞങ്ങളോടൊപ്പം കയറിയ വളണ്ടിയര്‍ നാന്നൂറ്‌ റിയാല്‍ നല്‍കി. പിന്നെ ദുരന്തങ്ങളുണ്ടായില്ല. സുഖകരമായ ഹജ്‌, അല്‍ഹംദുലില്ലാഹ്‌. ഇപ്പോഴും സജീവമായ ഇങ്ങനെയുള്ള സംഘങ്ങള്‍ കള്ളത്തസ്‌രീഹിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ടാകാം. ഹജിനു പോകുന്നത്‌ അംഗീകാരമുള്ള ഗ്രൂപ്പിന്റെ കൂടെയാവണമെന്ന സൗദി ഹജ്‌ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌ അവഗണിച്ച്‌ ഈ വിധ തട്ടിപ്പുസംഘങ്ങളെ വിശ്വസിച്ചിറങ്ങുന്ന നമ്മള്‍ തന്നെയല്ലെ യഥാര്‍ഥ കുറ്റവാളികള്‍. ഈ വിധ തട്ടിപ്പുസംഘങ്ങളെ ഇനിയെന്നാണ്‌ നമുക്ക്‌ തിരിച്ചറിയാനാവുക.