അടിച്ചുപൊളിച്ച്‌ആഘോഷിക്കുക എന്നതാണ്‌മലയാളിയുടെ പോളിസി. ഒന്നില്‍കൂടുതല്‍മലയാളി ഒത്തുകൂടിയാല്‍ പറയേണ്ടതില്ല പൂരം. നൂറുകണക്കിന്‌മലയാളി കൂട്ടായ്‌മകളുണ്ട്‌ജിദ്ദയില്‍. രാഷ്‌ട്രീയ പാര്‍ട്ടികളുടേതു മുതല്‍പ്രാദേശികം (ഒരേ പ്രദേശത്തുകാര്‍ ഒത്തുകൂടിയുണ്ടാക്കുന്ന സംഘടന) വരെ. മത സംഘടന മുതല്‍മഹല്ല്‌കൂട്ടായ്‌മ വരെ. ഇവര്‍ കൂടിച്ചേരുമ്പോള്‍പ്രസംഗങ്ങളുടെ പെരുമഴയോ, കലാ പരിപാടികളുടെ ആരവങ്ങളോ ഉപദേശങ്ങളുടെ പരമ്പരയോ അകമ്പടിയായുണ്ടാവും. അകമ്പടി എന്നതല്ല ശരി, അതായിരിക്കും പരിപാടിയിലെ മുഖ്യ ഇനം. ഇതില്‍നിന്നു വ്യത്യസ്‌തത പുലര്‍ത്തിയ ഒരു പരിപാടിയിലും ഭാഗഭാക്കായി കഴിഞ്ഞവാരം. ജിദ്ദയില്‍നടന്ന സദസ്സില്‍പങ്കെടുത്തവരില്‍ബഹുഭൂരിഭാഗവും മലയാളികള്‍. എന്നിട്ടും പ്രഭാഷണങ്ങളുടെ മേളപ്പെരുക്കമോ കലപിലാരവമോ ഇല്ലാത്ത പരിപാടി. ഒരു മഹാസംഭവത്തിന്റെ ഭാഗമായുള്ള ഒത്തുചേരല്‍. പിന്നോട്ടു തിരിഞ്ഞു നോക്കുമ്പോഴേ സംഭവത്തിന്റെ പ്രാധാന്യം തിരിച്ചറിയാനാവൂ. 1999 ഏപ്രില്‍16. അന്ന് സൗദി അറേബ്യയിലെ മലയാളികള്‍ഉറക്കമുണര്‍ന്നത്‌ഇവിടെനിന്ന്‌പ്രസിദ്ധീകരിച്ച, ഇവിടുത്തെ വാര്‍ത്തകള്‍ക്ക്‌മുന്‍തൂക്കം നല്‍കുന്ന ഒരു മലയാളം പത്രം കണികണ്ടുകൊണ്ടാണ്. സൗദിയില്‍നിന്നൊരു മലയാള പത്രം. ഒന്നും രണ്ടും ദിവസം കഴിഞ്ഞ, പഴകിപ്പുളിച്ച വാര്‍ത്തകള്‍പേറി നാട്ടില്‍നിന്നും പറന്നെത്തുന്ന പത്രങ്ങള്‍ വായിക്കുന്ന മലയാളിക്കിത്‌പുത്തന്‍അനുഭവമായിരുന്നു. എട്ടു പേജില്‍ഒരു ബ്ലാക്ക് ആന്റ്‌വൈറ്റ്‌ദിനപത്രം. ചുടും ചൂരും നഷ്‌ടപ്പെടാത്ത പുത്തന്‍വാര്‍ത്തകള്‍. മലയാളിക്കത്‌അഭിമാനത്തിന്റെ ദിനങ്ങളായി. അവന്റെ ജീവിതത്തിലേക്ക്‌നാട്ടിലെ ശീലങ്ങള്‍പതുക്കെ തിരിച്ചെത്താന്‍തുടങ്ങി. കാലത്തെഴുന്നേല്‍ക്കുക. സാദാ ചായക്കൊപ്പം പത്രപാരായണം നടത്തുക. ഒരു പുത്തന്‍വായനാ സംസ്‌കാരം സൗദിയില്‍ പടരുകയായിരുന്നു.മിഡില്‍ഈസ്റ്റില്‍പത്രപ്രവര്‍ത്തന മേഖലയിലെ കുലപതികളായ സൗദി റിസേര്‍ച്ച്‌ആന്റ്‌പബ്ലിഷിംഗ്‌കമ്പനിയാണ്‌ഈ ചരിത്ര ദൗത്യത്തിനു പിന്നില്‍. ശര്‍ക്കുല്‍ഔസത്ത്, ഇഖ്‌തിസാദിയ, ആലം റിയാളിയ, അറബ്‌ന്യൂസ്, ഉര്‍ദു ന്യൂസ് തുടങ്ങിയ പത്രങ്ങള്‍പ്രസിദ്ധീകരിക്കുന്ന എസ്.ആര്‍.പി.സിയുടെ കിരീടത്തിലെ പൊന്‍തൂവല്‍തന്നെയായിരുന്നു മലയാളം ന്യൂസ്. അതുകൊണ്ടു തന്നെയാണ് അന്തര്‍ദേശീയരംഗത്തു തന്നെ പ്രഗത്ഭനായ, മിഡില്‍ഈസ്റ്റിലെ കരുത്തുറ്റ പത്രപ്രവര്‍ത്തകന്‍ഫാറൂഖ്‌ലുഖ്‌മാനെത്തന്നെ അവര്‍ഈ പത്രത്തിന്റെ ചുമതലയേല്‍പ്പിച്ചത്. എസ്.ആര്‍.പി.സിക്ക്‌പിഴച്ചില്ല എന്ന്‌കാലം തെളിയിക്കുകയായിരുന്നു. ദ്രുതഗതിലായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പത്രത്തിന്റെ വളര്‍ച്ച. ക്രമേണ പത്രം എട്ടുപേജില്‍നിന്ന്‌പന്ത്രണ്ട്‌പേജായി. ബ്ലാക്ക്‌ആന്റ്‌വൈറ്റില്‍നിന്ന്‌കളറായി. സര്‍ക്കുലേഷനില്‍മുന്നേറ്റം തുടര്‍ന്നു. ഇതിനിടെ നാട്ടില്‍നിന്നുമിറങ്ങുന്ന പല പത്രങ്ങളും സൗദിയുടെ അയല്‍ രാജ്യങ്ങളില്‍നിന്നും സൗദിയില്‍നിന്നു തന്നെയും പ്രസിദ്ധീകരിച്ചു തുടങ്ങി. മലയാളം ന്യൂസിന്റെ പ്രചാരം കണ്ട്‌അവര്‍തലപുകഞ്ഞു. ആ പത്രങ്ങളുടെ വില മലയാളം ന്യൂസിന്റെ വിലയുടെ നേര്‍പകുതിയാക്കി ഒരു റിയാലിന്‌വില്‍പന നടത്തി. എന്നിട്ടും മലയാളം ന്യൂസ്‌ജൈത്രയാത്ര തുടര്‍ന്നു. വായനക്കാരന്റെ പക്ഷത്താണ്‌മലയാളം ന്യൂസ്‌എന്നു വിളിച്ചോതി 12-ാം വാര്‍ഷിക ഉപഹാരമായി അതിന്റെ വില ഒരു റിയാലാക്കി കുറച്ചു. പക്ഷമില്ലാതെ, പക്ഷഭേദമില്ലാതെ, മുഖപ്രസംഗങ്ങളില്ലാതെ പ്രവാസിയുടെ വേദനയും നിശ്വാസവും മനസ്സിലാക്കി അവനൊപ്പം, അവന്റെ പ്രശ്‌നങ്ങള്‍ക്കൊപ്പം മുന്നേറുകയാണ് മലയാളം ന്യൂസ്. ആ മഹാസംഭവത്തിന്റെ 12-ാം പിറന്നാളാണ്2010 ഏപ്രില്‍10ന് നിശ്ശബ്‌ദമായി ലാസാനി ഹോട്ടലിന്റെ വിശാലമായ പുല്‍തകിടിയില്‍അരങ്ങേറിയത്. പത്രത്തിന്റെ തുടക്കം മുതല്‍പന്ത്രണ്ടാം വയസ്സിലും ഊര്‍ജസ്വലനായ അമരക്കാരന്‍ ഫാറൂഖ്‌ലുഖ്‌മാനെന്ന ചീഫ്‌എഡിറ്ററും കോണ്‍സല്‍ജനറല്‍അഹമ്മദ്‌ബാബയും കേക്ക് മുറിച്ച്‌ഒത്തുചേരലിന്‌തുടക്കം കുറിച്ചു. മലയാളം ന്യൂസ്‌കുടുംബാംഗങ്ങള്‍, ജിദ്ദയിലെ പൗരപ്രമുഖര്‍, വര്‍ത്തക പ്രമാണിമാര്‍, മാധ്യമ പ്രവര്‍ത്തകര്‍എന്നിവര്‍ പ്രഭാഷണങ്ങളില്ലാത്ത, പ്രസംഗങ്ങളോ, വാഗ്‌ദാനങ്ങളോ ഇല്ലാത്ത ആ സന്ദര്‍ഭത്തിന് സാക്ഷികളായി മലയാളം ന്യൂസ്‌അംഗങ്ങള്‍അതിഥികളെ വരവേറ്റു. ആരവങ്ങളില്ലാത്ത സദസ്സ്, ആയിരം നാവുള്ള മൗനം.
2010, ഏപ്രിൽ 26, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ